ബുദ്ധിമാന്മാരായ മൃഗങ്ങളിൽ ഒന്നാണ് കുരങ്ങൻ. ആളുകളിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാനും മറ്റും വളരെ ബുദ്ധിപരമായ വഴികൾ കുരങ്ങൻമാർ കണ്ടെത്താറുണ്ട്. ഇത്തരത്തിലുള്ള കുരങ്ങമാരുടെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുള്ളത്. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുപ്പോൾ ചില വീഡിയോകൾ ആളുകൾക്ക് ദേഷ്യം ഉണ്ടാകാനും കരയിക്കാനും ഒക്കെ കാരണമാകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ വളരെ സാധാരണയായി കാടുകളിൽ മുതൽ വഴിയോരങ്ങളിൽ വരെ കാണുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. അതിബുദ്ധിമാന്മാരായ മൃഗങ്ങളാണ് ഇവ. 20 മുതൽ 40 വർഷങ്ങൾ വരെയാണ് കുരങ്ങന്മാർ ജീവിച്ചിരിക്കുന്നത്. രണ്ട് വയസ്സാകുമ്പോൾ തന്നെ ചില കുരങ്ങുകൾ പ്രായപൂർത്തിയാകും. മറ്റ് ചില കുരങ്ങുകൾക്ക് പ്രായപൂർത്തിയാകുന്നത് 10 വയസ് ആകുമ്പോഴാണ്. അഞ്ചര മാസങ്ങൾ വരെയാണ് കുരങ്ങുകളുടെ ഗര്ഭക്കാലം. ഇപ്പോൾ ഒരു കുരങ്ങൻ സോപ്പും ബ്രഷും ഉപയോഗിച്ച് തുണി കഴുകുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Funny Viral Video: പാവയ്ക്ക കടിച്ച കുരങ്ങന്റെ റിയാക്ഷൻ കണ്ടോ? വീഡിയോ വൈറൽ



ടൈഗർ എഎസ്ഡി തമിഴ് എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോ ആളുകളെ പൊട്ടിചിരിപ്പിപ്പിക്കുകയാണ്. തുണി കഴുകുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇത്. വെള്ളത്തിൽ ഇറങ്ങി നിന്നാണ് കുരങ്ങൻ തെന്നി കഴുകുന്നത്. ഒരു മനുഷ്യൻ ചെയ്യുന്നത്  പോലെ തന്നെ അതിവിദഗ്തമായി ആണ് കുരങ്ങൻ തുണി കഴുകുന്നത്. സോപ്പും ബ്രെഷും ഒക്കെ കുരങ്ങൻ തുണി കഴുകാൻ ഉപയോഗിക്കുന്നുണ്ട്. ഈ വീഡിയോയ്ക്ക് 1.2 മില്യൺ വ്യൂസും, 99 കെ ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.