സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യങ്ങളിൽ വൈറലാകുന്നത്. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹവും അതിനോടൊപ്പം അവയുടെ സ്വഭാവം മനസിലാക്കാൻ സാധിക്കാത്തതുമാണ് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ നാഗങ്ങളുടെ നൃത്തത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ടാ തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്.   55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്.  ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം. പുതിയ പടം വരുമ്പോഴാണ് പാമ്പ് പഴയ പടം പൊഴിച്ച് കളയുന്നത്. പൊഴിക്കുന്നതിന് മുമ്പ് പാമ്പിന്റെ പടത്തിന്റെ നിറം മാറാറുണ്ട്. പാറയിലോ, പരുക്കനായ പ്രതലത്തിലോ ഉരച്ചാണ് പാമ്പ് പടം ശരീരത്തിൽ നിന്ന് മാറ്റുന്നത്. പാമ്പുകൾ ഇണചേരുന്ന ദൃശ്യങ്ങൾ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ.


ALSO READ: Viral Video: മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാല, വീഡിയോ വൈറൽ



സ്നേക്ക് കിങ്ഡം എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. തിരുമല കാട്ടിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്ന് പറഞ്ഞിരിക്കുന്നത്.  വീഡിയോയിൽ വളരെ ഉയരത്തിൽ ശരീരം കൊണ്ട് വന്നാണ് ഇരു നാഗങ്ങളും നൃത്തം ചെയ്യുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 37000 ത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടുക്കഴിഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ