Fashion Show In Metro: മെട്രോ ട്രെയിനില്‍ ഫാഷന്‍ ഷോ! ക്യാറ്റ്‌വാക്ക് കണ്ട് അമ്പരന്ന് യാത്രക്കാർ
Fashion Show In Metro: നാഗ്പൂർ മെട്രോ `സെലിബ്രേഷൻ ഓൺ വീൽസ്` എന്ന പേരിൽ ഒരു പദ്ധതി നടത്തുന്നുണ്ട്. അതിന് കീഴിൽ വിവിധ സംഘടനകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ഫീസ് ഈടാക്കി ഇത്തരം ചെറിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
Fashion Show In Metro: ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ സൗകര്യമാണ് മെട്രോ ട്രെയിനുകള്‍ നല്‍കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിച്ച് മെട്രോയില്‍ പാലിക്കേണ്ട നിയമങ്ങളും ഉണ്ട്. യാത്രക്കാര്‍ ഇത് പാലിക്കേണ്ടത് അനിവാര്യമാണ്.
Also Read: Lucky Zodiac Signs: ഈ രാശിക്കാർ കരിയറിൽ ഉന്നത സ്ഥാനം നേടുന്നവര്‍!! ഭാഗ്യവും സമ്പത്തും പ്രശസ്തിയും ഒപ്പം
അടുത്തിടെ മെട്രോ യാത്രയ്ക്കിടെ നടക്കുന്ന സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് മെട്രോയില്‍ സീറ്റ് നേടാന്‍ വേണ്ടി യാത്രക്കാര്‍ നടത്തുന്ന അഭിനയമാകാം, അല്ലെങ്കില്‍ വനിതാ യാത്രക്കാര്‍ തമ്മിലുള്ള കലഹമാകാം. കമിതാക്കളുടെ വീഡിയോകളെപ്പറ്റി പറയുകയും വേണ്ട...
Also Read: China Releases Standard Map: വീണ്ടും വെല്ലുവിളിച്ച് ചൈന; അരുണാചൽ പ്രദേശ്, അക്സായി ചിൻ എന്നിവ ഉള്‍പ്പെടുത്തി പുതിയ ഭൂപടം
എന്നാല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.... ഓടുന്ന ട്രെയിനില്‍ നടക്കുന്ന ഒരു ഫാഷന്‍ ഷോയാണ് ഈ വീഡിയോയില്‍ കാണുവാന്‍ സാധിക്കുക.
ഓടുന്ന മെട്രോയില്‍ ഫാഷന്‍ ഷോ നടത്താമോ എന്നാണ് ചോദ്യമെങ്കില്‍ ഡല്‍ഹി മെട്രോയില്‍ ഇത് സാധ്യമല്ല. എന്നാല്‍ ഈ ഫാഷന്‍ ഷോ നടന്നിരിയ്ക്കുന്നത് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ്. ഓടുന്ന മെട്രോയില്‍ പെണ്‍കുട്ടികള്‍ നടത്തിയ ക്യാറ്റ്‌വാക്ക് കണ്ട് യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് അവര്‍ കൈയടിച്ച് സുന്ദരിമാരെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്.
യാത്രക്കാരെ കൊണ്ട് നിറഞ്ഞിരുന്ന വാരാന്ത്യ മെട്രോയില്‍ ആയിരുന്നു ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. ഓടുന്ന മെട്രോയിൽ മോഡലുകൾ ക്യാറ്റ്‌വാക്ക് ആരംഭിച്ചപ്പോള്‍ തുടക്കത്തില്‍ യാത്രക്കാര്‍ ഒന്നമ്പരന്നു.
പെൺകുട്ടികൾ ധരിച്ചിരുന്ന ഒന്നിനൊന്ന് മികച്ച വസ്ത്രങ്ങള്‍ വസ്ത്രങ്ങൾ വിവിധ ഫാഷൻ സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസൈനര്‍മാര്‍ തയ്യാറാക്കിയതായിരുന്നു. ഈ ഫാഷന്‍ ഷോയില്‍ 2 വയസ് മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ പങ്കെടുത്തിരുന്നു എന്നതായിരുന്നു ഈ ഫാഷൻ ഷോയുടെ പ്രത്യേകത.
മെട്രോ അതിവേഗത്തിൽ ഓടുന്നതും ക്യാറ്റ്‌വാക്ക് ചെയ്തുകൊണ്ട് പെൺകുട്ടികൾ മുന്നോട്ട് നീങ്ങുന്നതും ഈ വീഡിയോയിൽ കാണാം. രണ്ട് വരികളിലായി നടക്കുന്ന ഫാഷൻ ഷോ സീറ്റിലിരിയ്ക്കുന്ന യാത്രക്കാര്‍ ആസ്വദിക്കുന്നതും ഷോ അവസാനിക്കുമ്പോള്‍ യാത്രക്കാര്‍ മോഡലുകളെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം
വീഡിയോ കാണാം
നാഗ്പൂർ മെട്രോ 'സെലിബ്രേഷൻ ഓൺ വീൽസ്'
നാഗ്പൂർ മെട്രോ 'സെലിബ്രേഷൻ ഓൺ വീൽസ്' എന്ന പേരിൽ ഒരു പദ്ധതി നടത്തുന്നുണ്ട്. അതിന് കീഴിൽ വിവിധ സംഘടനകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ഫീസ് ഈടാക്കി ഇത്തരം ചെറിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അത്തരത്തില്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്.
മെട്രോ ട്രെയിനിലെ ഈ വീഡിയോ കണ്ടതോടെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന മെട്രോ എവിടെയാണ് എന്നായി സോഷ്യൽ മീഡിയയിൽ അന്വേഷണം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...