Viral Video: ബസുകളില്‍ ആള്‍ക്കാരെ തിക്കിക്കൊള്ളിയ്ക്കുന്നത്‌ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ഓട്ടോയില്‍  എത്രപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും? ചിന്തിച്ചിട്ടുണ്ടോ?  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ചെറിയ  ഓട്ടോയില്‍ തിരുകിക്കയറ്റിയ ആള്‍ക്കാരുടെ എണ്ണം കണ്ട് ട്രാഫിക് പോലീസ് പോലും ഞെട്ടിയിരിയ്ക്കുകയാണ്. ഓവർ ലോഡായി വന്ന ഓട്ടോ നിര്‍ത്തിച്ചപ്പോള്‍ അതിനുള്ളില്‍ നിന്നും നിരവധി യാത്രക്കാർ പുറത്തിറങ്ങി, അവരെ എന്ത് ചെയ്യണമെന്നറിയാതെ പോലീസ് ഉദ്യോഗസ്ഥർ പോലും കുഴങ്ങി..!


വിചിത്രമായ ഈ വീഡിയോ  സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് കണ്ട്  ആളുകൾ അമ്പരന്നു. റ്റ ഓട്ടോയിൽ ഇത്രയധികം യാത്രക്കാരെ എങ്ങിനെ ഉള്‍ക്കൊള്ളിച്ചു എന്നാണ് സോഷ്യല്‍  മീഡിയയുടെ ചോദ്യം. 


കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ഓട്ടോയിൽ അൻപതോളം യാത്രക്കാർ ഇരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ആളുകളെ തിരുകിക്കയറ്റി മറ്റൊരു ഓട്ടോ പിടികൂടുന്നത്. 


ഓട്ടോ നിര്‍ത്തിച്ച പോലീസ് ആളുകളെ ഒന്നൊന്നായി പുറത്തിറക്കി. സ്ത്രീകളും പുരുഷന്മാരുമടക്കം 19 പേരാണ് ഒരു ചെറിയ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങിയത്. 


വീഡിയോ കാണാം:-



 


യഥാർത്ഥത്തിൽ, ഈ വീഡിയോ പോലീസ് ഓഫീസർ ഭഗവത് പ്രസാദ് പാണ്ഡെയാണ്  ട്വിറ്ററിൽ പങ്കിട്ടത്.  "കൂടുതല്‍ യാത്രക്കാര്‍ അപകടത്തിനുള്ള തയ്യാറെടുപ്പ്" എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.  മധ്യപ്രദേശിലെ സിധി ജില്ലയില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം എല്ലാ ദിവസവും ഇത്തരത്തില്‍ വിചിത്രമായ വീഡിയോകൾ  സോഷ്യൽ മീഡിയയിൽ പങ്കിടുന്നു. 


അതേസമയം, ട്രാഫിക് നിയമ ലംഘനത്തിന്  ഓട്ടോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചതായും ഇയാളുടെ ഓട്ടോ പിടിച്ചെടുത്തതായുമാണ് വിവരം. 


 ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആളുകൾ വളരെ രൂക്ഷമായാണ് തങ്ങളുടെ പ്രതികരണം അറിയിച്ചത്.  ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നെറ്റിസണ്‍സ് ആവശ്യപ്പെടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.