Viral Video : ഒരു കടയിലേക്ക് വേണ്ട സാധനം മുഴുവൻ തന്റെ സ്കൂട്ടിയിൽ കയറ്റി യുവാവ്; അന്തംവിട്ട് സോഷ്യൽ മീഡിയ
Funny Viral Video : സാഗർക്കാസം എന്ന ട്വിറ്റര് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്‍.
സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് രസകരമായ വീഡിയോകൾ വരാറുണ്ട്. ഇതിൽ പല വീഡിയോകളും ഏറെ ശ്രദ്ധ നേടാറുമുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇക്കൂട്ടത്തിൽ കല്യാണ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അത്തരത്തിൽ ഞെട്ടിപ്പിക്കുകയും അതിനോടൊപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഇന്നത്തെ കാലത്ത് ഇത്തരം വീഡിയോകൾ കാരണം പെട്ടെന്ന് തന്നെ പ്രശസ്‌തരാകുന്ന ആളുകളുടെയും എണ്ണം കുറവല്ല. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയാണ് ജനങ്ങൾ. ചിലർ ഈ വീഡിയോ കണ്ട് ഞെട്ടിയപ്പോൾ, ചിലർക്ക് ദേഷ്യം വരികെയും ചിലർക്ക് ചിരി വരികെയും ചിലർ പേടിക്കുകയും വരെ ചെയ്തിട്ടുണ്ട്.
ALSO READ: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ഒരു യുവാവ് സ്കൂട്ടറിൽ പോകുന്ന വിഡിയോയാണ് ഇത്. ഇതിൽ എന്താണ് പ്രശ്‌നമെന്ന് കരുതാൻ വരട്ടെ. ഈ യുവാവിന് സ്കൂട്ടറിൽ ഇരിക്കാൻ പോലും സ്ഥലമില്ലെന്നതാണ് ഇതിലെ പ്രശ്‌നം. സ്കൂട്ടറിന്റെ മുന്നിൽ മുഴുവൻ സാധനങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്. അവസാന ഭാഗത്തുള്ള കുറച്ച് സ്ഥലത്ത് ഇരുന്നാണ് യുവാവ് വണ്ടി ഒരുക്കുന്നത്. ഹാൻഡിൽ പോലും ശരിയായി കഴിയുന്നില്ലെന്നുള്ളതാണ് സത്യം.
എന്തിനാണ് ഇത്രയും സാധനങ്ങൾ ഒരുമിച്ച് കൊണ്ട് പോകുന്നതെന്നാണ് ആളുകളുടെ സംശയം. സാഗർക്കാസം എന്ന ട്വിറ്റര് പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്‍. എന്റെ 32 ജിബിയുള്ള ഫോണിൽ 31.9 ജിബി ഡാറ്റ സൂക്ഷിക്കുന്നു എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്ക് വെച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും പങ്ക് വെക്കുകയും ചെയ്തത്.
അതേസമയം തെലുങ്കാന സ്റ്റേറ്റ് പോലീസും ഈ വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്. ഇത്തരത്തിൽ വാഹനമോടിക്കരുത്. അത് ജീവന് ആപത്താണ് എന്ന സന്ദേശത്തോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. കൂടാതെ ഇങ്ങനെ വണ്ടിയോടിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടിയാണ് അപകടത്തിൽ ആക്കുന്നതെന്നും തെലുങ്കാന സ്റ്റേറ്റ് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...