തത്ത നമ്മുടെ പ്രിയപ്പെട്ട പക്ഷിയാണ്. മിക്കവാറും ആളുകൾ തത്തയെ വീട്ടിൽ വളർത്താറുമുണ്ട്. വളരെ ബുദ്ധിയുള്ള, സംസാരിക്കുന്ന പക്ഷിയായതിനാൽ തന്നെ എല്ലാവർക്കും തത്തയെ വളരെ ഇഷ്ടമായിരിക്കും. പൊതുവേ പച്ച നിറത്തിലുള്ള തൂവലുകളും ചുവന്ന ചുണ്ടുകളുമുള്ള തത്തയാണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്നത്. എന്നാൽ മറ്റ് വിവിധ നിറങ്ങളിലുള്ള വിദേശ ഇനങ്ങളിൽപ്പെട്ട തത്തകളും ഇപ്പോൾ നാട്ടിൽ പലരും വളർത്തുന്നതായി കാണാം. വെളുത്ത നിറവും ചാരനിറത്തിലുള്ള കൊക്കുകളുമുള്ള ഒരു തത്തയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ വെളുത്ത തത്ത വളരെ ബുദ്ധിമാനാണ്. 'ദ ഫിജെൻ' എന്ന ട്വിറ്റർ ഉപയോക്താവാണ് തത്തയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോ ഇതിനകം തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. 6,700 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോയിൽ കാണുന്ന തത്ത തന്റെ നാക്ക് ഉപയോ​ഗിച്ച് നട്ടും ബോൾട്ടും വേർതിരിക്കുകയാണ്. കാലിനും കൊക്കിനും ഇടയിലായാണ് നട്ട് പിടിച്ചിരിക്കുന്നത്. തുടർന്ന് തന്റെ നാക്ക് ഉപയോ​ഗിച്ച് ബോൾട്ട് അഴിച്ചുമാറ്റുന്നതും വീഡിയോയിൽ കാണാം. തത്ത വളരെ ബുദ്ധിമാനാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. വളരെ മിടുക്കനായ തത്തയാണെന്നും നിരവധി പേർ കമന്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ