Smuggling Case: 41 ലക്ഷം രൂപയുടെ വിദേശ കറന്‍സി ബട്ടണില്‍ ഒളിപ്പിച്ച് യാത്രക്കാരന്‍, ഒടുവില്‍ കസ്റ്റംസിന്റെ പിടിയില്‍
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 41 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ‘ലെഹങ്ക’ ബട്ടണുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍.
New Delhi: ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 41 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ‘ലെഹങ്ക’ ബട്ടണുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍.
ലോകമെമ്പാടുമുള്ള മയക്കുമരുന്ന് കടത്തുകാരും സ്വർണക്കടത്തുകാരും വസ്തുക്കൾ നിയമവിരുദ്ധമായ രീതിയില്‍ ഒരു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കടത്താൻ അടുത്തിടെയായി ഏറെ സവിശേഷമായ രീതികളാണ് സ്വീകരിയ്ക്കുന്നത്. അത്തരത്തിലൊരു കേസാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയത്.
41 ലക്ഷം രൂപ വിലമതിക്കുന്ന സൗദി റിയാലുകളാണ് മടക്കി 'ലെഹങ്ക' ബട്ടണുകളിൽ ഒളിപ്പിച്ച് കടത്താന്‍ ഒരു യാത്രക്കാരന്‍ ശ്രമിച്ചത്. ദുബായിലേക്കുള്ള ഈ ഇന്ത്യൻ യാത്രക്കാരനെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ ഐജിഐ എയർപോർട്ടിൽ നിന്ന് പിടികൂടി.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെർമിനൽ -3 ൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ തടഞ്ഞത്. എക്‌സ്‌റേ സ്‌കാനർ മോണിറ്ററിൽ യാത്രക്കാരന്‍റെ ബാഗിൽ സൂക്ഷിച്ചിരുന്ന ബട്ടണുകളുടെ ചിത്രങ്ങൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 41 ലക്ഷം രൂപ വിലമതിക്കുന്ന 1,85,500 സൗദി റിയാലിന്‍റെ ശേഖരം കണ്ടെത്തിയത്. ഇത് സ്ത്രീകൾ ധരിക്കുന്ന 'ലെഹങ്ക'യിൽ ഉപയോഗിക്കുന്ന ബട്ടണുകൾക്കുള്ളിൽ ചതുരാകൃതിയിൽ മടക്കി സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു.
CISF ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബട്ടണുകളിൽ 41 ലക്ഷം രൂപ കണ്ടെത്തിയതിന്‍റെ വീഡിയോ കാണാം
മിസാം റാസ എന്ന യാത്രക്കാരൻ ഡൽഹിയിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സാധുവായ ഒരു രേഖയും ഹാജരാക്കാത്തതിനാൽ കണ്ടെടുത്ത കറൻസി സഹിതം ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...