ന്യൂഡൽഹി : പടിഞ്ഞാറൻ ഡൽഹിയിലെ സ്ട്രീറ്റുകളിലൊന്നിൽ നടന്ന ഒരു വിചിത്ര സംഭവമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. സ്ത്രീയെ പോലെ  വേഷമിട്ട ഒരാളും മറ്റൊരു പുരുഷനുമാണ് വീഡിയോയിൽ വാക്ക് തർക്കത്തിനിടെ പുരുഷൻ മറ്റേയാളെ അടിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്ടെന്നായിരുന്നു സംഭവം. സ്ത്രീയായി വേഷമിട്ടയാൾ തൻറെ വിഗ് അഴിച്ചുമാറ്റി. പിന്നെ പൊരിഞ്ഞ അടിയായിരുന്നു സ്ഥലത്ത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആളുകൾക്ക് മനസ്സിലായില്ലെങ്കിലും  പിന്നീട് കാര്യം പിടികിട്ടിയവർ ചുറ്റും കൂടി. ഇടയിൽ ചിലർ രംഗം ഒന്ന് തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടി പിന്നെയും കൂടി സ്ത്രീയായി വേഷമിട്ടയാൾ മറ്റേയാളുടെ ശരീരത്തിൽ കയറി ഇരുന്ന് അടിക്കാൻ ആരംഭിച്ചു.


Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ 


 



അതേസമയം തല്ലുണ്ടാക്കിയവർ ആരാണെന്നോ എന്താണ് പ്രകോപനത്തിന് പിന്നിലെ കാര്യമെന്നോ ആർക്കും വ്യക്തമല്ല. ട്വിറ്ററിൽ നിരവധി പേരാണ് വീഡിയോ കണ്ടത്. അതിന് ശേഷം എന്തുണ്ടായെന്നും ഇവർക്കെതിരെ  പോലീസ് കേസുണ്ടോയെന്നും വരെ പലരും വീഡിയോയ്ക്ക് താഴെ കമൻറുകളിട്ടു. നിരവധി പേരാണ് വീഡിയോ റീ ട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.