സാമൂഹിക മാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ദിനംപ്രതി ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ആളുകൾക്ക് മൃഗങ്ങളുടെ വീഡിയോകളോട് പ്രത്യേക താത്‌പര്യമുണ്ട്. വിരസമായ ജീവിതത്തിലെ ടെൻഷനും ഉത്കണ്ഠയും ഒക്കെ കുറയ്ക്കാൻ പലപ്പോഴും ഇത്തരം  വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഇൻസ്റ്റാഗ്രാം റീലുകളും, യൂട്യൂബ് വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ചില വീഡിയോകൾ ആളുകളെ ചിരിപ്പിക്കുമ്പോൾ മറ്റ് ചില വീഡിയോകളും ആളുകളെ പേടിപ്പിക്കാറും, അതിശയപ്പെടുത്താറും, കരയിക്കാറും ഒക്കെയുണ്ട്. ഇപ്പോൾ ഒരു പട്ടിക്കുട്ടിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദലേർ മെഹന്ദിയുടെ ബോലോ താരാരാ എന്ന ഗാനത്തിനൊപ്പം ഒരു പട്ടിക്കുട്ടി ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.  സിംബാബസിങ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. പാട്ടിന്റെ താളത്തിനൊപ്പം അതേ താളത്തിൽ ഡാൻസ് കളിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ 25 മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. ഇത് കൂടാതെ 2 മില്യണിൽ അധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട് . നിരവധി കമ്മന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.


ALSO READ: Viral Video : യുവാവിനെ കെട്ടിപിടിച്ച് സ്നേഹം പങ്കുവെച്ച് സിംഹം; വീഡിയോ വൈറൽ


വീഡിയോ കാണാം 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.