Viral Video: നിങ്ങൾ മുയലുകൾ ചാടുന്നതും ഓടുന്നതുമൊക്കെ ഒരുപാട് കണ്ടിട്ടുണ്ടാകും അല്ലെ?  എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും മുയൽ നീന്തുന്നത് കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ കാണുക. മുയലുകൾക്കും നീന്താനുള്ള കഴിവ് ഉണ്ടെന്ന കാര്യം പലർക്കും അറിയില്ലായിരുന്നുവെന്നത് വാസ്തവമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു വീഡിയോ പുറത്തുവന്നപ്പോൾ ആളുകൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്.  എന്തായാലും വീഡിയോ ഇന്റർനെറ്റിൽ ശരിക്കും തരംഗം സൃഷ്ടിക്കുകയാണ്.  അതുകൊണ്ടുതന്നെ ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടതും. ഒപ്പം ആളുകൾ ഈ വീഡിയോ ഷെയർ ചെയ്യുന്നുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..!


വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാം നദീതീരത്തിരിക്കുന്ന മുയലിനെ. പെട്ടെന്നാണ് അത് സംഭവിച്ചത്.  അതായത് വെള്ളത്തിലേക്ക് നോക്കിനിന്ന മുയൽ പെട്ടെന്ന് മുന്നോട്ട് നീങ്ങി വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം... പിന്നെ സംഭവിച്ചത് പറയുന്നതിനേക്കാൾ മനോഹരം കാണുന്നതാണ്.  വെള്ളത്തിലേക്ക് മുയൽ ചാടി എന്നുകേട്ടപ്പോൾ നിങ്ങൾ വിചാരിക്കുകയാകും അത് മുങ്ങിപ്പോയെന്ന് അല്ലെ.. എന്നാൽ സംഭവിച്ചത് അതല്ല.  വെള്ളത്തിലേക്ക് ചാടിയ മുയൽ അതിമനോഹരമായി നദിയിലൂടെ നീന്തുന്നതാണ് കാണാൻ കഴിയുന്നത്.  മാത്രമല്ല അടിപൊളിയായി നീന്തി മാറുകരയിലെത്തി ഓടി ചാടി പോകുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ കാണാം...


Also Read: ശനി ദേവനൊപ്പം ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ; നേടും പ്രതീക്ഷിക്കാത്ത ധന-സമ്പത്ത്! 



Also Read: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ


വെള്ളത്തിൽ നീന്തുന്ന മുയലിന്റെ വൈറലാകുന്ന ഈ വീഡിയോ Buitengebieden  എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 'Rabbits can swim..' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെറും 17 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 2.8 M വ്യൂസും 105.2k ലൈക്‌സും  നിരവധി കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.