Trending : ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ബസ്തറിലെ  ബലിറാം കശ്യപ് മെമ്മോറിയൽ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് സംഭവം. എലികൾ രോഗികളുടെ ഡ്രിപ്പ് ലൈനുകൾ  കടിച്ച് ഗ്ലൂക്കോസ് കുടിക്കുന്നതാണ് ക്യാമറയിൽ കുടുങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈവ് ഹിന്ദുസ്ഥാൻ എന്ന ട്വിറ്റർ പേജിലാണ് വീഡിയോ വന്നത്. വീഡിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ബന്ധുക്കൾ പകർത്തിയതാണ്. ഇടതുകൈയിൽ ഡ്രിപ്പ് ഘടിപ്പിച്ച് ഒരു രോഗി ആശുപത്രി കിടക്കയിൽ കിടക്കുന്നതായി വീഡിയോയിലുണ്ട്. ഒരു വലിയ എലി സീലിംഗിലെ ദ്വാരത്തിൽ നിന്നും ഡ്രിപ്പ് സ്റ്റാൻഡിലേക്ക് ഇഴയുന്നത് കാണാം.


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


എലി ഡ്രിപ്പ് പൈപ്പിൽ നക്കി അതിൽ നിന്ന് ഒഴുകുന്ന ഗ്ലൂക്കോസ് വെള്ളം കുടിക്കുന്നത് കാണാം. ന്യൂസ് പോർട്ടലിന്റെ റിപ്പോർട്ട് അനുസരിച്ച്, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് എലികൾ പെരുകുന്ന പ്രശ്നം നേരിടുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചു. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതുവരെ 1200 എലികളെ കൊന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.


വീഡിയോ കാണാം


 



സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ കഴിയൂ എന്ന്  മെഡിക്കൽ കോളേജ് ഡീൻ ഡോ. യു.എസ്.പൈങ്കരെ വ്യക്തമാക്കി.  നിരവധി പേരാണ് വീഡിയോ പങ്ക് വെച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.