ന്യൂഡൽഹി: ദിവസവും നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അവയിൽ സന്തോഷം നൽകുന്നവയും സങ്കടപ്പെടുത്തുന്നവയും അത്ഭുതപ്പെടുത്തുന്നവയും ഭീതിയുളവാക്കുന്നതും എല്ലാം ഉൾപ്പെടും. മൃ​ഗങ്ങളുടെ വിവിധ വീഡിയോകൾ കാണാൻ എല്ലാവർക്കും വളരെ കൗതുകമാണ്. മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഓരോ ദിവസവും വളരെ വ്യത്യസ്തവും പ്രത്യേകതകളുമുള്ള മൃ​ഗങ്ങളുടെ വിചിത്രവും രസകരവുമായ വീഡിയോകൾ വൈറലാകുന്നു. ഒരു കാണ്ടാമൃഗവും നായയും തമ്മിലുള്ള ആശയവിനിമയത്തിന്റെ രസകരമായ വീഡിയോ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ ഷെയർ ചെയ്ത ദൃശ്യം ഇതുവരെ 85,000 പേരാണ് കണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കാണ്ടാമൃഗം തെരുവിലൂടെ ഉലാത്തുമ്പോൾ ഉറങ്ങുന്ന നായയെ കാണുകയും മണം പിടിക്കുകയും ചെയ്യുന്നതോടെയാണ് ഈ ദൃശ്യം ആരംഭിക്കുന്നത്. കാണ്ടാമൃ​ഗം അടുത്തെത്തി മണം  പിടിക്കുന്നതോടെ നായയുടെ ഉറക്കം തടസ്സപ്പെടുന്നു. ഒരു ചെറിയ ഞെരക്കത്തോടെ നായ ഉണരുന്നു. സമീപത്ത് ഒരു വലിയ മൃഗം നിൽക്കുന്നതാണ് ഉറക്കത്തിൽ നിന്ന് ഉണർന്ന നായ കാണുന്നത്. ഏതൊരു ജീവിക്കും അതിന്റെ ഇരട്ടി വലിപ്പമുള്ള ഒരു മൃഗത്തെ കാണുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ഇനി വീഡിയോയിൽ കാണുന്നത്. ഉറക്കത്തിൽ നിന്ന് ഉണർന്ന നായ കാണ്ടാമൃ​ഗത്തെ കണ്ടതും ജീവനും കൊണ്ടോടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.



"കാണ്ടാമൃഗങ്ങൾ ശരിക്കും സൗമ്യരാണെന്നതിന് എന്തെങ്കിലും തെളിവ് വേണമെങ്കിൽ" എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നാലായിരത്തോളം ലൈക്കുകളും ലഭിച്ചു. “വിചിത്രമെന്നു പറയട്ടെ, നായയ്ക്ക് നിലം കുലുങ്ങുന്നതോ കാലടികളോ കാണ്ടാമൃഗത്തിന്റെ വിചിത്ര ഗന്ധമോ അനുഭവിക്കാൻ കഴിഞ്ഞില്ല. നായ തളർന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു,” ഒരു ഉപയോക്താവ് എഴുതി. “അത്തരത്തിലുള്ള ഒരു കാഴ്ചയിലേക്ക് ഉണരുന്നത് സങ്കൽപ്പിക്കുക” മറ്റൊരാൾ കുറിച്ചു. "അവൻ നായയെ ഉണർത്തുന്ന രീതി, അത് കാണാൻ വളരെ മനോഹരമാണ്, അല്ലേ?" മറ്റൊരാൾ കമന്റ് പങ്കുവച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.