Viral Video : നടുറോഡിൽ പെൺകുട്ടികൾ കൂട്ടത്തോടെ പൊരിഞ്ഞ അടി; സംഭവം അന്വേഷിച്ചപ്പോഴോ...
Girls Fight Viral Video വടി ഉപയോഗിച്ചു കൊണ്ടാണ് പെൺകുട്ടികൾ ഒരു പെൺകുട്ടിയെ പരസ്യമായി മർദ്ദിക്കുന്നത്
സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പലരും ഒരു നേരംപോക്കായിട്ടാണ് ഈ വീഡിയോകൾ കാണുന്നത്. മിക്ക വീഡിയോകളും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്. മറ്റ് ചിലതോ അതിശയിപ്പുക്കുന്നതാണ്. അങ്ങനെ അതിശയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. നടുറോഡിൽ പെൺകുട്ടികളുടെ പൊരിഞ്ഞ അടി...
അടി എന്ന പറഞ്ഞാൽ പോരാ... പൊരിഞ്ഞ അടിയാണ്. അതും വടി ഒക്കെ ഉപയോഗിച്ച് യാതൊരു അനുകമ്പയും തോന്നാതെയുള്ള തല്ലാണ് നടു റോഡിൽ അരങ്ങേറിയത്. എല്ലാവരും കൂട്ടത്തോടെ ഒരു പെൺകുട്ടിയെയാണ് ആക്രമിക്കുന്നത്. സംഭവം കണ്ടുകൊണ്ട് നിൽക്കുന്ന പലരും പെൺകുട്ടികളോട് തല്ല് കൂടുന്നത് നിർത്താൻ ആവശ്യപ്പെടുന്നുമുണ്ട്. കൂടുതൽ പേർ അവിടേക്കെത്തിയപ്പോഴാണ് പെൺകുട്ടികൾ തല്ലുന്നതിൽ നിന്നും പിന്മാറുന്നത്. വീഡിയോ കാണാം :
ALSO READ : Viral Video: പരസ്യബോർഡിൽ തൂങ്ങി അഭ്യാസം, പിന്നെ ബസിന് മുകളിലേക്ക്...! വീഡിയോ വൈറൽ
മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നടന്ന സംഭവമാണ്. ഡിസംബർ അവസാനത്തോടെയാണ് വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. എന്നാൽ ഇത് എന്ന് നടന്നും ആരൊക്കെയാണ് ഈ സംഭവത്തിന് പിന്നിൽ എന്നതിൽ വ്യക്തതയില്ല. എന്നാൽ സ്കൂൾ പെൺകുട്ടികളാണ് തല്ലുണ്ടാക്കിയതെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാൻ സാധിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ കോട്ട്വാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഹിന്ദി വാർത്ത പോർട്ടലായ ജാഗ്രൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നിരവധി പേരാണ് ഈ വീഡിയ പങ്കുവച്ചിരിക്കുന്നത്. സംഭവം വാർത്തയാതോടെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കോട്ട്വാലി എസ്എച്ച്ഒ മാധ്യമങ്ങളോടായി പറഞ്ഞു. വിജയ് പണ്ഡിർ എന്ന ട്വിറ്റർ ഐഡിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...