Shocking Bus Accident Video: റോഡപകടങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. അമിതവേഗതയാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍  സര്‍ക്കാരുകള്‍ പല നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കാറുണ്ട്, എന്നാല്‍ അത് പാലിക്കുന്നവര്‍ വിരളമാണ് എന്ന് മാത്രം...


COMMERCIAL BREAK
SCROLL TO CONTINUE READING

റോഡപകടത്തിന്‍റെ ദൃശ്യങ്ങള്‍ പലതും നാം കണ്ടിട്ടുണ്ട്. അതായത്, രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിയ്ക്കുന്ന ദൃശ്യങ്ങൾ...  എന്നാൽ, വാഹനാപകടം ഉണ്ടാകുമ്പോൾ വാഹനത്തിന്  അകത്തുള്ളവർക്ക് എന്ത് സംഭവിക്കും?   ഈ വീഡിയോ അതാണ് ചൂണ്ടിക്കാട്ടുന്നത്.


ഈ അപകടം നടന്നത് തമിഴ്‌നാട്ടിലെ സേലത്താണ്. അമിത വേഗതയിൽ മുഖാമുഖം എത്തിയ രണ്ടു ബസുകൾ തമ്മിൽ കൂട്ടയിടിയ്ക്കുന്നത് ഈ വീഡിയോയില്‍ കാണാം. ഈ അപകടത്തില്‍ 30 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റ തായാണ് റിപ്പോര്‍ട്ട്. 


സേലത്ത്  നടന്ന  ഈ അപകടത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  പ്രത്യേകത ഈ വീഡിയോ ബസിനുള്ളിൽ നിന്നുള്ളതാണ് എന്നതാണ്. അമിത വേഗതയിൽ പായുന്ന ബസ് ഈ വീഡിയോയിൽ കാണാം. കണ്ണടച്ചു തുറക്കുമ്പോഴേയ്ക്കും അപകടം സംഭവിക്കുകയാണ്. അപകടസമയത്ത് ബസിനുള്ളില്‍ ഉള്ളവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഈ വീഡിയോയില്‍ വ്യക്തമായി കാണാം. 



മെയ് 17 ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എടപ്പാടിയിൽ നിന്ന് 30 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തിരുച്ചെങ്കോട് നിന്ന് വരികയായിരുന്ന രണ്ടാമത്തെ ബസിൽ 55 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. 


വാർത്താ ഏജൻസിയായ എഎൻഐയാണ് ബസിനുള്ളിലെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. അപകടം നടന്നയുടൻ ബസിന്‍റെ  ഡ്രൈവർ സീറ്റിൽ നിന്ന് തെറിച്ചു വീഴുന്നത് കാണാം. അപകടത്തിൽ ബസിന്‍റെ  മുൻഭാഗം തകർന്നു, യാത്രക്കാർസീറ്റില്‍ നിന്നും വീഴുന്നതും  വീഡിയോയില്‍ ദൃശ്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.