Viral Video: സോഷ്യല്‍ മീഡിയ  വളരെ വ്യത്യസ്തമായ ഒരു ലോകമാണ്.  ഇവിടെ വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പല വിചിത്രമായ വാര്‍ത്തകളും അനുഭവങ്ങളും ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.  അത്തരത്തില്‍ ഒരു ആശുപത്രിയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍  മീഡിയയില്‍ വൈറലാകുന്നത്.  വയറു വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ഒരു യുവാവിന് സംഭവിച്ചതാണ് ഈ വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്.   


ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ ധരംഗഢ് സബ് ഡിവിഷണൽ ആശുപത്രിയിലാണ്  സംഭവം നടന്നത്. ചികിത്സ തേടി യെത്തിയ യുവാവിനെ ഒരു ഡോക്ടര്‍ കണക്കറ്റ് മര്‍ദ്ദിക്കുകയാണ്. എന്നാല്‍, മര്‍ദ്ദനത്തിന് പിന്നിലെ കാരണം എന്താണ്  എന്ന് ആര്‍ക്കും പിടികിട്ടിയില്ല.     


ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിൽ ഡോക്ടർ രോഗിയെ ദാരുണമായി മര്‍ദ്ടിക്കുന്നതും വടി കൊണ്ട് ഓടിച്ചിട്ട്‌ അടിയ്ക്കുന്നതും കാണാം. തറയില്‍ വീണുകിടക്കുന്ന രോഗിയെ ഡോക്ടര്‍ മാര്‍ദ്ടിക്കുന്നതും  പിന്നീട് സുരക്ഷാ ജീവനക്കാര്‍ എത്തി  ഇരുവരേയും അകറ്റുന്നതും സ്ഥിതിഗതികൾ നിയന്ത്രിണ വിധേയമാക്കുന്നതും വീഡിയോയിലുണ്ട്.   


ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.  രാത്രി  10.30 ഓടെ ധരംഗഢ് പ്രദേശത്തെ ഒരാൾ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി. എന്നാല്‍, അവിടെ ഡോക്ടറെ കാണാതെ വന്നപ്പോൾ അയാൾ ബഹളം വച്ചു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഡോക്ടറും രോഗിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഡോക്ടറുടെ വക രോഗിക്ക് ചികിത്സയ്ക്ക് പകരം മര്‍ദ്ദനം കിട്ടിയത്.... !!



മുകേഷ് നായിക് എന്ന യുവാവാണ് രാത്രിയില്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്.  കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ തന്നെ നോക്കാൻ ഒരു ഡോക്ടർ പോലും അവിടെ ഉണ്ടായിരുന്നില്ല എന്ന് മര്‍ദ്ദനത്തിന് ഇരയായ മുകേഷ് നായിക് ആരോപിച്ചു. സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ ഡോക്ടർ ടോയ്ലറ്റില്‍ പോയതാണ് എന്നായിരുന്നു മറുപടി ലഭിച്ചത്.  ഇതിനിടെ, മെഡിക്കൽ സ്റ്റാഫിൽ ഒരാൾ രണ്ട് കുത്തിവയ്പ്പുകൾ നൽകി പെട്ടെന്നാണ് സ്ട്രെച്ചറിൽ  ഇരിയ്ക്കുകയായിരുന്ന തന്നെ ഡോക്ടർ എത്തി മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്.... യുവാവ് പറഞ്ഞു.


Also Read: Viral Video: യൂണിഫോമിൽ ഒരു ക്യൂട്ട് 'കച്ചാ ബദാം' ഡാൻസ്; അതിമനോഹരമെന്ന് സോഷ്യൽ മീഡിയ


ഡോക്ടര്‍ രോഗിയെ മര്‍ദ്ടിക്കാനുണ്ടായ കാരണം ആര്‍ക്കും പിടികിട്ടിയില്ല. ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഗിയും നാട്ടുകാരും പ്രതിഷേധം നടത്തി.  ഇതിനിടെ ഡോക്ടറും രോഗിയും പരാതിയുമായി  പോലീസ് സ്റ്റേഷനിലും എത്തി. 


സംഭവത്തിൽ  കേസ് രജിസ്റ്റർ ചെയ്യുകയും ഡോക്ടർ ശൈലേഷ് കുമാർ ഡോറയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ധരംഗഡ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ധീരജ് കുമാർ ചോപ്ദാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.... 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.