Snake and Ant Viral Video: ആളുകളെ വിസ്മയിപ്പിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്ന് പറയുന്നത്. ചിരിപ്പിക്കുന്നതും, അത്ഭുതപ്പെടുത്തുന്നതും ഒക്കെ ആയി നമുക്ക് ചിലപ്പോൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം ഇവിടെ കാണാൻ സാധിക്കും. മൃഗങ്ങളുടെ വീഡിയോകൾ ഇന്റർനെറ്റിൽ പെട്ടെന്ന് വൈറലാകാറുണ്ട്. പാമ്പുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ട് കഴിഞ്ഞാൽ നമുക്ക് തന്നെ വളരെ ബുദ്ധിമുട്ട് തോന്നുന്ന വീഡിയോയാണിത്. ഉറുമ്പുകളുടെ കൂട്ടിൽ അകപ്പെട്ട പാമ്പിന്റെ വീഡിയോ ആണിത്. ഇതുപോലൊരു രംഗം ചിലപ്പോൾ നിങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാകില്ല. ഇരതേടി നടന്ന പാമ്പ് ഒടുവിൽ ചെന്ന് പെട്ടത് ഉറുമ്പിന്റെ കൂട്ടിലായി പോയി. പിന്നീട് സംഭവിച്ചത് നമ്മളെ ഞെട്ടിക്കുന്ന കാഴ്ചയാണ്. വീഡിയോ കാണാം...



Also Read: Viral Video : മുതലയെ പല്ലു തേപ്പിക്കുന്നതും കളിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


 


പാമ്പ് കൂട്ടിലേക്ക് കയറിയതും ഉറുമ്പുകൾ എല്ലാം കൂടി അതിനെ പൊതിഞ്ഞു. ഉറുമ്പുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് പാമ്പ് പുറത്തേക്ക് വരാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ ഏറെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. beautiful_new_pix എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. ഈ വീഡിയോയ്ക്ക് ധാരാളം കാഴ്ചകളും ലൈക്കുകളും ലഭിക്കുന്നുണ്ട്. ഇതിന് നെറ്റിസൺമാരും നിരവധി കമന്റുകളാണ് നൽകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.