Viral Video : പ്രീ-വെഡ്ഡിങ് ഷൂട്ടിനിടെ വരന്റെയും വധുവിന്റെയും ഇടയിൽ ഒരു പാമ്പ്; വീഡിയോ വൈറൽ
Viral Pre-Wedding BTS Videos : നദിക്കരയിൽ ഫോട്ടോഷൂട്ട് ചെയ്യമ്പോഴാണ് വരന്റെയും വധുവിന്റെയും ഇടയിലേക്ക് ഇഴഞ്ഞെത്തുന്നത്
കഴിഞ്ഞ കുറെ നാളുകളായി ഏറ്റവും ശ്രദ്ധേയമായ ട്രെൻഡാണ് പ്രീ വെഡ്ഡിങ് ഷൂട്ട്. പ്രീ-വെഡ്ഡിങ് ചിത്രീകരണങ്ങൾ ട്രെൻഡായപ്പോൾ അതുമായി അനുബന്ധിച്ചുള്ള പല സംഭവങ്ങളും വൈറലായിട്ടുണ്ട്. പ്രീ വെഡ്ഡിങ് ഷൂട്ട് സമയത്ത് സംഭവിക്കുന്ന ചില അബദ്ധങ്ങൾ, അമേളി അങ്ങലെ പലതും സോഷ്യൽ മീഡിയിൽ വൈറാലാകാറുണ്ട്. അത്തൊരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. സംഭവത്തിന് കാരണം ഒരു പാമ്പ് ആണ്.
പാമ്പോ? പ്രീ-വെഡ്ഡിങ് ഷൂട്ടും പാമ്പും തമ്മിൽ എന്ത് ബന്ധമെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ ബന്ധമുണ്ട്... ഒരു പ്രീ-വെഡ്ഡിങ്ങ് ചിത്രീകരണത്തിനിടെ ഒരു പാമ്പ് വന്നതാണ് സംഭവം. വീഡിയോ പുറത്ത് വന്നതോടെ നവദമ്പതികളും പാമ്പും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. വടക്കെ ഇന്ത്യയിൽ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.
ALSO READ : Viral Video: വരണമാല്യം അണിയിക്കുന്നതിന് മുൻപ് വരന്റെ ഡിമാൻഡ്, നാണിച്ച് തല കുനിച്ച് വധു..! വീഡിയോ വൈറൽ
ഷൂട്ടിങ്ങിനായി നദിക്കരയിൽ നവദമ്പതികൾ വെള്ളത്തിൽ ഇരിക്കുകയാണ്. മനോഹരമായ ചിത്രമെടുക്കുന്നതിനായി പിന്നണിപ്രവർത്തകർ അവരുടെ നുറുങ് വിദ്യകൾ ചെയ്യുകയാണ്. ഇതിനിടെയാണ് ക്ഷെണിക്കപ്പെടാത്ത ആ അതിഥിയെത്തുന്നത്. ആദ്യം ക്യാമറമാന്റെ അരികിലേക്കെത്തുന്ന പാമ്പ്, ശേഷം അവിടുത്തെ ശ്രദ്ധകേന്ദ്രമായ വരന്റെയും വധുവിന്റെയും അരികിലേക്ക് വെള്ളത്തിലൂടെ ഇഴഞ്ഞെത്തി.
സാധാരണ ഒരാളാണെങ്കിൽ പേടിച്ച് അവിടെ നിന്നും ഓടി പോയേനെ. എന്നാൽ ഇവിടെ വരനും വധുവും ഒട്ടും അനങ്ങാതെ ക്ഷണിക്കപ്പെടാതെ എത്തിയ അതിഥി ശല്യം ചെയ്തില്ല. വധു ഒരു നിമിഷം ഒന്ന് ഭയന്നെങ്കിലും കൂടെ ഉണ്ടായിരുന്ന വരൻ പെൺകുട്ടിയുടെ കൈയ്യിൽ പിടിച്ച് ആ ഭയത്തെ അകറ്റി. ഈ സമയം നിങ്ങൾ ഫോട്ടോ എടുത്തോ ഞാൻ ശല്യത്തിനില്ല എന്ന ഭാവത്തിൽ പാമ്പ് അവരെ മറികടന്ന് പോകുകയും ചെയ്തു. വീഡിയോ കാണാം:
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നവദമ്പതികൾക്കാണ് ഏറ്റവും കൂടുതൽ പ്രശംസ നൽകിയത്. ലോകത്തെ ഏറ്റവും ദമ്പതികൾ എന്നാണ് ചില അവരെ വിശേഷിപ്പിച്ചത്. അൽപം ഭയന്ന പെൺകുട്ടിയെ കൂടുതൽ ഭയപ്പെടുത്താത ഒരു കൈപിടുത്തത്തിലൂടെ സമാധാനിപ്പിച്ച വരനെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തു. parshu_kotame_photography150 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോ ഇതിനോടകം 5.3 മില്യൺ പേരാണ് കണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.