Viral video: ദാഹിച്ചു വലഞ്ഞു, ഒരു ഗ്ലാസ് വെള്ളം കുടിക്കാം; ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്ന കരിമൂർഖൻ
മൃഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്.
മൃഗങ്ങളുടെ ദൃശ്യങ്ങൾ വളരെ രസകരമാണ്. വിവിധ മൃഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. മൃഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മൃഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം വ്യക്തമാക്കുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദാഹിച്ചുവലഞ്ഞ ഒരു കരിമൂർഖനെ ഒരാൾ ഒരു ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കാൻ സഹായിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഗ്ലാസ് വെള്ളവും പിടിച്ച് ഒരാൾ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഇതിനിടെ കരിമൂർഖൻ ഗ്ലാസിലേക്ക് തല താഴ്ത്തി വെള്ളം കുടിക്കുകയാണ്. ഗ്ലാസ് പിടിച്ചിരിക്കുന്ന വ്യക്തി ഭയമില്ലാതെ ഗ്ലാസ് പിടിച്ച് കൊടുക്കുന്നുണ്ട്.
ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയുടെ ട്വീറ്റിന് കീഴിൽ ഒരു ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. താറാവുകളും ഒരു കുട്ടി കുരങ്ങനും ഒരുമിച്ച് തണ്ണിമത്തൻ കഴിക്കുന്നതിന്റെ വീഡിയോയാണ് സുശാന്ത് പങ്കുവച്ചത്. ഈ വീഡിയോയുടെ താഴെയാണ് കരിമൂർഖൻ ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് വീഡിയോകളും വളരെ ആകർഷകമാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. താറാവുകൾ കുരങ്ങിനൊപ്പം തണ്ണിമത്തൻ പങ്കിടുന്ന വീഡിയോ 23,000-ത്തിലധികം കാഴ്ചക്കാരെ നേടി. പാമ്പ് വെള്ളം കുടിക്കുന്ന വീഡിയോയും 1,100-ലധികം കാഴ്ചക്കാരെ നേടി വൈറലായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...