ഇൻറർനെറ്റിൽ പ്രതിദിനം ആയിരക്കണക്കിന് വീഡിയോകളാണ് ഷെയർ ചെയ്യുന്നത്. മിക്കവാറും വീഡിയോകളും വൈറലാവാറുണ്ട്. പല വീഡിയോകളുടെയും കാരണം പോലും അറിയില്ലെന്നതാണ് സത്യം. അത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. രണ്ട് കമിതാക്കളാണ് വീഡിയോയിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരക്കുള്ള റോഡിലെ ട്രാഫിക് സിഗ്നലിൽ ഇരുവരും കെട്ടിപ്പുണർന്ന് നിൽക്കുന്നതാണ് വീഡിയോയിൽ. സിഗ്നൽ പച്ച തെളിഞ്ഞിട്ടും റോഡിൽ നിന്ന് ഇരുവരും മാറാതെ ആയതോടെ വണ്ടിക്കാരും ഒാടി എത്തി. ഒടുവിൽ ആളുകളുടെ എതിർപ്പിനെ തുടർന്ന് ഇരുവരും പിരിഞ്ഞു. ഇതിനിടയിൽ ട്രാഫിക് പോലീസും ഇവരുടെ അടുത്തേക്ക് എത്തുന്നത് വീഡിയോയിലുണ്ട്.


Also Read: Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!


മീം സെൻട്രൽ ടെബ് എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. ഒരു ദിവസം കൊണ്ട് തന്നെ 7279 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം ഇത് കോൺഫിഡൻസ് അല്ല. ഒാവർ കോൺഫിഡൻസ് ആണെന്നും ചിലർ വീഡിയോക്ക് താഴെ കമൻറ് ചെയ്തു. ഇവരുടെ ഫൈൻ ആര് അടക്കുമെന്നും കമൻറിൽ ആശങ്ക രേഖപ്പെടുത്തിയവരുണ്ട്.


അതേസമയം ഇവർ ആരാണെന്നോ എന്തിനായിരുന്നു റോഡിൽ ഇത്തരത്തിൽ നിന്നതെന്നോ വ്യക്തമല്ല. സംഭവം വിവാദമായതോടെ ഇരുവർക്കുമെതിരെ ഗതാഗത തടസ്സമുണ്ടാക്കിയതിന് കേസെടുക്കാനും സാധ്യതയുണ്ട്.


ടോയ്‌ലറ്റിൽ നിന്നും പെട്ടെന്ന് മൂർഖൻ പുറത്തേക്ക്..! വീഡിയോ കണ്ടാൽ ഞെട്ടും


എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ടോയ്‌ലറ്റിൽ പോകാൻ പോകുമ്പോൾ പെട്ടെന്ന് ഒരു മൂർഖൻ ടോയ്‌ലറ്റിൽ നിന്നും പുറത്തുവരുന്നത്.. പിന്നെ എന്തായിരിക്കും അവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?   എന്നാൽ അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


 



സംഭവത്തിന്റെ മുഴുവൻ വീഡിയോ Sarpmitra Akash Jadhav എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്, ഇത് ഗുജറാത്തിലെ ഏതോ ഗ്രാമപ്രദേശത്ത് നിന്നും ചിത്രീകരിച്ചതാണ്.  ഇവിടെ പുറത്തുള്ള ഒരു ടോയിലറ്റിലാണ് സംഭവത്തിന് കാരണമായ മൂർഖൻ ഇരുന്നത്. അതായത് ഒരു കൂറ്റൻ മൂർഖൻ ടോയ്‌ലറ്റിൽ സുഖിച്ചിരിക്കുകയാണ് .


ALSO READ: Viral VIdeo : "ഒന്ന് തൊട്ട് നോക്കിയതാ; പിന്നെ ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല"; മുള്ളൻപന്നി കുരങ്ങനെ ഓടിക്കുന്ന വീഡിയോ വൈറൽ


വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും.  എന്തായാലും മൂർഖനെ ടോയ്‌ലറ്റിൽ കണ്ടയുടനെ വീട്ടുടമ ധൈര്യം സംഭരിച്ച് അതിന്റെ ഉള്ളിലേക്ക് പോയിട്ടുള്ള പൈപ്പിന്റെ മുഖം ഒരു തുണികൊണ്ട് കെട്ടിവയ്ക്കുകയും അതുപോലെ ഇത് പുറത്തിറങ്ങി വരാതിരിക്കാൻ  ടോയ്‌ലറ്റിനകത്ത് തുണി കുത്തികയറ്റുകയും ചെയ്തിരുന്നു.  വീഡിയോ കാണാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.