Viral Video: ചെന്നത് നായയെ രക്ഷിക്കാൻ, കിട്ടിയതോ കംഗാരുവിന്‍റെ ചവിട്ടും..! വീഡിയോ വൈറല്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

Viral Video: സോഷ്യൽ മീഡിയ ഒരു അത്ഭുതലോകമാണ്. ഇവിടെ ദിനം പ്രതി നിരവധി വീഡിയോകളും അതിശയിപ്പിക്കുന്ന വാര്‍ത്തകളുമാണ് എത്തുന്നത്.  


സോഷ്യല്‍  മീഡിയയില്‍ അടുത്തിടെയായി  മൃഗങ്ങളുടെയും  പക്ഷികളുടെയും വീഡിയോകൾ കൂടുതല്‍ പ്രചരിയ്ക്കുന്നുണ്ട്.  ആളുകള്‍ക്ക് അവ കാണാന്‍ ഏറെ താത്പര്യവുമാണ്.  വളരെ അപൂര്‍വ്വമായി മാത്രം കാണുവാന്‍ സാധിക്കുന്ന കാഴ്ചകളാണ് ആളുകള്‍ ഇത്തരം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.   


Also Read: Viral Video: തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ തുരത്തുന്ന നായ, വീഡിയോ വൈറല്‍


ഇത്തരം വീഡിയോകള്‍ ചിലപ്പോള്‍ രണ്ട് മൃഗങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതാകാം, ചിലപ്പോള്‍ പ്രണയിക്കുന്നതാകാം.  ചിലപ്പോൾ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാകാം.  


Also Read: Viral Video: പുഷ്പയിലെ രംഗങ്ങൾ ടോമും ജെറിയും അവതരിപ്പിച്ചാൽ..! വീഡിയോ വൈറൽ


അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഈ  വീഡിയോയുടെ പ്രധാന ആകര്‍ഷണം  ഒരാളെ ആക്രമിക്കുന്ന കംഗാരുവാണ്. എന്നാൽ ഈ ആക്രമണം വളരെ രസകരമാണ്, അത് കണ്ടാൽ നിങ്ങളും ചിരിക്കും. വായുവില്‍  പറന്നുയര്‍ന്ന് കിക്ക് ചെയ്യുകയാണ് കംഗാരു...!! ഒരു നായയെ രക്ഷിക്കാന്‍ ചെന്ന ആളുടെ  നേര്‍ക്കാണ് കംഗാരുവിന്‍റെ ആക്രമണം. ഒടുവില്‍ ആൾ എങ്ങനെയോ അവിടെ നിന്ന് രക്ഷപെട്ട്  ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.



ഈ വീഡിയോയില്‍ ഒരു കുളത്തിനരികെ  ഒരു വ്യക്തി  തന്‍റെ രണ്ടു നായകള്‍ക്കൊപ്പം  നില്‍ക്കുന്നതായി കാണാം. ആ സമയത്ത് എവിടെ നിന്നോ ഒരു   ഒരു കംഗാരു എത്തുകയാണ്. കംഗാരുവിനെ കണ്ടതും നായ കുരച്ചുകൊണ്ട് അതിനു നേര്‍ക്ക്‌ ചാടി.  ഇതോടെ കംഗാരു അക്രമാസക്തനായി. എന്നാല്‍ പെട്ടെന്ന് തന്നെ നായ ഓടി  മാറി,  പിന്നെ ആ വ്യക്തിയുടെ നേര്‍ക്കായി  കംഗാരുവിന്‍റെ ആക്രമണം. വായുവില്‍ പറന്നുയര്‍ന്ന് പിന്‍കാലുകള്‍ കൊണ്ട് ആഞ്ഞു കിക്ക് ചെയ്യുകയാണ് കംഗാരു..   കംഗാരുവിന്‍റെ  ആഞ്ഞുള്ള തൊഴി കൊണ്ട് ആള്‍ നിലത്തു വീഴുന്നതായി വീഡിയോയില്‍ കാണാം...!! 


Also Read: Viral Video: പുഷ്പയിലെ ശ്രീവല്ലി ഗാനം 5 ഭാഷകളിൽ ആലപിച്ച് യുവാവ്, വീഡിയോ വൈറല്‍


നേച്ചർ27_12  (nature27_12) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വന്യ മൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയ്ക്ക് ആയിരക്കണക്കിന് വ്യൂസും ലൈക്കുകളും ഇതിനോടകം  ലഭിച്ചുകഴിഞ്ഞു.  ഇതോടൊപ്പം സോഷ്യൽ മീഡിയ ഉപയോക്താക്കളും  പ്രതികരണങ്ങൾ ധാരാളമായി നൽകുന്നുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.