viral video: ഒന്നും നോക്കിയില്ല, പലഹാരം വാങ്ങാൻ സ്റ്റോപ്പില്ലാത്തിടത്ത് ട്രെയിൻ നിർത്തി; കിട്ടിയത് മുട്ടൻ പണി
രാജസ്ഥാനിലെ അൽവാറിൽ ക്രോസിങ്ങിലാണ് ട്രെയിൻ നിർത്തിയത്
ഉളള സ്റ്റോപ്പിൽ പോലും പലപ്പോഴും നിർത്താത്ത ട്രെയിൻ ഇല്ലാത്ത സ്റ്റോപ്പിൽ പോയി നിർത്തിയാൽ എങ്ങനെയിരിക്കും അതാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലുണ്ടായത്. സംഭവത്തിൽ അഞ്ച് പേരെയാണ് റെയിൽവേ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
രാജസ്ഥാനിലെ അൽവാറിൽ ക്രോസിങ്ങിലാണ് ട്രെയിൻ നിർത്തിയത്. കച്ചോരി പാക്കറ്റ് (പലഹാരം) വാങ്ങിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അധികം താമസിക്കാതെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു. തുടർന്ന് റെയിൽവേ ഉടൻ നടപടി എടുക്കുകയായിരുന്നു.
ക്രോസിങ്ങിൽ കയ്യിലൊരു പാക്കറ്റുമായി കാത്ത് നിൽക്കുന്നയാൾ കവർ ലോക്കോ പൈലറ്റിന് കൈമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് വാങ്ങിയ ശേഷം ട്രെയിൻ സാധാരണ പോലെ യാത്ര തുടരുന്നുമുണ്ട്. ഗേറ്റ്മാനടക്കമാണ് നടപടിക്ക് വിധേയരായത്.
സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ പാകിസ്ഥാനിൽ തൈര് വാങ്ങിക്കാൻ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ട്രെയിൻ നിർത്തിയ സംഭവം വിവാദമായിരുന്നു.
വീഡിയോ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...