വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ നിരവധിയാണ്. മൃഗങ്ങളുടെ രീതിയും സ്വഭാവവും എല്ലാം പലപ്പോഴും വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ ഗ്രാമത്തിലെ സ്കൂളിൽ പ്രവേശിച്ച ഒരു മുതലയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. എന്നാൽ മുതലയെ കണ്ട് ഭയന്ന ഗ്രാമവാസികൾ പിന്നെ മറ്റൊന്നും നോക്കിയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മുതല ഒരു കുളത്തിൽ നിന്ന് ഇറങ്ങി ഗ്രാമത്തിലെ സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.എന്നാൽ ഗ്രാമവാസികൾ ഇതിനെ വടികൊണ്ട് അടിക്കാൻ തുടങ്ങി സംഭവത്തിന്റെ വീഡിയോ ആരോ പകർത്തിയതോടെ അത് സോഷ്യൽ മീഡിയയിൽ വൈറലായി.


Also Read: ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


അലിഗഡ് ഗ്രാമത്തിലാണ് സംഭവം.  സ്‌കൂളിലേക്ക് മുതല പ്രവേശിച്ചതോടെ സ്‌കൂളിലുണ്ടായിരുന്ന വിദ്യാർഥികൾക്കിടയിൽ ബഹളമുണ്ടായി. വിവരമറിഞ്ഞ് ഗ്രാമവാസികൾ സ്‌കൂളിന് സമീപം എത്തി മുതലയെ പിടികൂടി. മാത്രവുമല്ല വടികൊണ്ട് അടിക്കാനും തുടങ്ങി. 


 



പിന്നിട് ഗ്രാമവാസികൾ മുതലയെ കാളി നദിയിൽ ഉപേക്ഷിക്കുകയായിരുന്നു നിരവധി പേരാണ് വീഡിയോ ട്വിറ്ററിൽ കണ്ടത്. പലരും ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം മുതലയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് ഇവർക്കെതിരെ കേസെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.