Viral Video: ക്ലാസിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി; ടീച്ചറെവിടെ?
പലപ്പോഴും സ്കൂളുകളിൽ കുട്ടികളുടെ പെരുമാറ്റം അതിര് കടക്കാറുണ്ട്. അത് തല്ലായും ചീത്ത വിളിയായുമൊക്കെ മാറുന്നതും പതിവാണ്
സ്കൂൾ എന്നാൽ എപ്പോഴും ബഹളത്തിലായിരിക്കും അത് കുട്ടികളുടെ കലപിലയും സംസാരവും എല്ലാം ചേർന്നായിരിക്കും. അത് കൊണ്ട് തന്നെ അത് കുട്ടികളല്ലേ എന്ന് വിചാരിച്ച് ഒഴിവാക്കി വിടുന്നതുമാണ് പതിവ്. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ഇതും സോഷ്യൽ മീഡിയയിൽ പറക്കുപം
പലപ്പോഴും സ്കൂളുകളിൽ കുട്ടികളുടെ പെരുമാറ്റം അതിര് കടക്കാറുണ്ട്. അത് തല്ലായും ചീത്ത വിളിയായുമൊക്കെ മാറുന്നതും പതിവാണ്.അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.വടക്കേ ഇന്ത്യയിലെ ഏതൊ സ്കൂളിൽ കുട്ടികളുടെ ഇടയിൽ നടന്ന സംഭവമാണ് വീഡിയോക്ക് ആധാരം.
ALSO READ: Viral Video : എത്ര ശ്രമിച്ചിട്ടും വീഴുന്നില്ല; പെൺമയിലിനെ ആകർഷിക്കാൻ പീലി വിടർത്തി മയിൽ
രണ്ട് പെൺകുട്ടികൾ പരസ്പരം വഴക്കിടുന്നത് വീഡിയോയിലുണ്ട്.ഇരുവരും പരസ്പരം ചീത്ത വിളിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.സംസാരം അതിര് വിട്ടതോടെ പെൺകുട്ടികൾ പരസ്പരം അടിയുണ്ടാക്കാൻ ആരംഭിച്ചു.
ഇതോടെ അടിയുടെ ലെവലും മാറി.ഇരുവരും അക്രോശിക്കുകയും പരസ്പരം തല്ലുകയും ചവിട്ടുകയും വരെ ചെയ്യുന്നു.
ഇടയിൽ ഇരുവരുടെയും മുടി പിടിച്ച് വലിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. സംഭവം അറിഞ്ഞ് അധ്യാപകൻ ക്ലാസ്സിൽ എത്തിയിട്ടും രണ്ടുപേരും തമ്മിൽ അടി തുടർന്നു കൊണ്ടേയിരിക്കുകയായിരുന്നതും കാണാം.
ALSO READ : ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല"; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് പ്രവീണ
bhutni_ke_memes എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പലരും വളരെ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. 1073 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ക്ലാസിലെ ഏതൊ ഒരു കുട്ടിയാണ് വീഡിയോ എടുത്തതെന്ന് വ്യക്തമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.