Viral Video : ഒരേ സമയം ഒരേ കുളത്തിൽ നിന്ന് വെള്ളം കുടിച്ച് മാനും പുലിയും; പിന്നെ സംഭവിച്ചത്
Wild Animal Viral VIdeo : സുശാന്ത നന്ദ ഐഎഫ്എസ് ആണ് ഈ വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്.
സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. അതിൽ തന്നെ വന്യ മൃഗങ്ങളുടെ വിഡിയോകളോട് ആളുകൾക്ക് കൂടുതൽ താല്പര്യം ഉണ്ട്. വനത്തിലെ മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ തന്നെയാണ് ഇതിന് കാരണവും. ഇപ്പോൾ ഒരു പുലിയുടെയും മാനിന്റെയും വീഡിയോയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ.
ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാൽ ഈ വീഡിയോ ആളുകളെ അത്ഭുതപ്പെടുത്തുകയാണ്.
ALSO READ: Viral Video : കാർ യാത്രക്കാരന് കരടിയുടെ ഹൈഫൈ; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ
പുലിയുടെ ഇരയാണ് മാൻ. അതിനാൽ തന്നെ ഇരുവരും അടുത്തടുത്ത നിൽക്കുന്നത് തന്നെ നമുക്കാർക്കും സങ്കൽപ്പിക്കാൻ പോലും ആകില്ല. എന്നാൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ പുളിയും മാനും തൊട്ടടുത്ത് നിന്ന് വെള്ളം കുടിക്കുകയാണ്. മറ്റൊരു മാനും അടുത്തായി തന്നെ നിൽപ്പുണ്ട്. മാനിന് ചെറിയ പേടിയൊക്കെ ഉണ്ടെങ്കിലും അത് ഓടി മാറുന്നതും ഇല്ല.
മാനും പുലിയും ഒരുമിച്ച് നിന്ന് വെള്ളം കുടിക്കുന്നു
വീഡിയോ ആദ്യം കാണുമ്പോൾ രണ്ട് മാൻ നിൽക്കുന്നത് കാണാം. ഒരു മാൻ കുളത്തിൽ ഇറങ്ങി നിന്ന് വെള്ളം കുടിക്കുകയാണ്. മറ്റൊരു മാൻ ആണെങ്കിൽ കരയിൽ നിന്നും വെള്ളം കുടിക്കുന്നുണ്ട്. എന്നാൽ പിന്നീട് മാത്രമേ ഇതിന് അടുത്ത് ഒരു പുള്ളിപുലിയുള്ള കാര്യം മനസിലാകൂ. മാൻ പുലിയുടെ അടുത്താണെങ്കിലും, പുലി ആക്രമിക്കാൻ ശ്രമിക്കുന്നില്ലെന്നുള്ളത് തന്നെയാണ് അത്ഭുതം.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് ഈ വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്. നിരവധി പേർ ഇതിനോടകം തന്നെ വീഡിയോ കാണുകയും ചെയ്തിട്ടുണ്ട്. "ഇത് സഹവർത്തിത്വമാണ് അല്ലെങ്കിൽ അസ്തിത്വമില്ല." മൃഗങ്ങൾ സഹിഷ്ണുതയെ അവരുടെ മതമായി കൊണ്ടുപോകുമ്പോൾ, ചില ചെകുത്താന്മാർ വിശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ സഹോദരന്റെ കഴുത്തറുത്ത് കൊല്ലുകയാണ് എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...