Viral Video: കാട്ടിൽ സിംഹവുമായി ഏറ്റുമുട്ടാൻ ഒരു മൃഗങ്ങളും തയ്യാറാകില്ലയെന്നത് വലിയൊരു സത്യമാണ്. സിംഹത്തിന്റെ ശക്തിയും ചടുലതയും കൊണ്ടുതന്നെ കാടിന്റെ രാജാവായിട്ടാണ് കണക്കാക്കുന്നത്. സിംഹത്തിന്റെ നിഴൽ ഏതെങ്കിലും ജീവിയിൽ പെട്ടാൽ പിന്നെ അതിന്റെ കാര്യം കഴിഞ്ഞുവെന്നുവേണം പറയാൻ.  സോഷ്യൽ മീഡിയയിൽ ഇത്തരം ധാരാളം വീഡിയോകൾ വൈറലാകറുമുണ്ട്. ഇപ്പോഴിതാ വന്യമൃഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ വീണ്ടും വൈറലാകുന്നുണ്ട്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് പാഞ്ഞുവരുന്ന ഒരു പോത്തിനെ.  സിംഹത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാനായി ഓടിവന്ന പോത്ത് പെട്ടെന്ന് നദിയിലേക്ക് എടുത്തു ചാടുകയാണ്.  പിന്നെ സംഭവിച്ചത് കാണുക തന്നെ വേണം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: വധുവിനെ കണ്ടതും റൊമാന്റിക് ആയി വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സിംഹം ഇരയെ പിടിക്കാൻ എങ്ങനെയാണ് പാഞ്ഞു വരുന്നതെന്ന്. ഒടുവിൽ ജീവൻ രക്ഷിക്കാനായി പോത്ത് നദിയിലേക്ക് ചാടുകയാണ്.  നദിയിലേക്ക് ചാടിയ പോത്ത് പതിയെ അക്കരെ പോകാനുള്ള ശ്രമത്തിൽ നീന്തുകയായിരുന്നു.  എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത്... അതായത് പതുക്കെ സമാധാനത്തോടെ നീങ്ങുകയായിരുന്ന പോത്തിനെ പിന്നിൽ നിന്നും ആക്രമിക്കുന്ന മുതലയെയാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  വീഡിയോയിൽ ഇ രംഗം കാണുമ്പോൾ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.  നദിയുടെ കരയിൽ ഇതൊക്കെ കണ്ടുകൊണ്ട് സിംഹവും നിൽക്കുന്നത് കാണാം.  വീഡിയോ കാണാം...


Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും



Also Read: സൂര്യനും ശുക്രനും ബുധനും ചേർന്ന് ത്രിഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!


വീഡിയോ feline.unity എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്.  ഞെട്ടിക്കുന്ന ഈ വീഡിയോയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് നെറ്റിസൺസ് നൽകുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 268 k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.