Gold Smuggling: യുവതി അണിഞ്ഞിരുന്ന ബുർഖയിൽ 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മുത്തുകൾ..!! വീഡിയോ വൈറല്‍
ഇന്നത്തെക്കാലത്ത് സ്വർണ്ണവും മയക്കുമരുന്നും കടത്തുന്നവർ കൂടുതൽ ക്രിയാത്മകമായി മാറിയിരിക്കുകയാണ്. കള്ളക്കടത്തിന് പുതിയ മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തിരയുന്നത്. കള്ളക്കടത്തിനായി കണ്ടെത്തുന്ന നൂതന ആശയങ്ങളുടെ കഥകള്‍ അനുദിനം പുറത്തുവരാറുണ്ട്.
Gold Smuggling: ഇന്നത്തെക്കാലത്ത് സ്വർണ്ണവും മയക്കുമരുന്നും കടത്തുന്നവർ കൂടുതൽ ക്രിയാത്മകമായി മാറിയിരിക്കുകയാണ്. കള്ളക്കടത്തിന് പുതിയ മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തിരയുന്നത്. കള്ളക്കടത്തിനായി കണ്ടെത്തുന്ന നൂതന ആശയങ്ങളുടെ കഥകള്‍ അനുദിനം പുറത്തുവരാറുണ്ട്.
അത്തരത്തില്‍ സ്വർണ്ണക്കടത്തിനായി കണ്ടെത്തിയ പുതിയ ഐഡിയ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്ക്കുന്നത്. മുത്തുകളുടെ രൂപത്തിലാണ് ഇത്തവണ സ്വര്‍ണം കടത്തിയത്.
ഫെബ്രുവരി 26ന് ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം നടന്നിരിയ്ക്കുന്നത്. ദുബായിൽ നിന്നെത്തിയ യുവതി അണിഞ്ഞിരുന്ന ബുർഖയിൽനിന്നും കണ്ടെത്തിയത് 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മുത്തുകളാണ്. റോഡിയം പൂശി ബുർഖയിൽ തുന്നിച്ചേർത്തിരിയ്ക്കുകയായിരുന്നു ഈ മുത്തുകള്‍...!!
Also Read: Viral Video: മയിലുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ആട്ടിന്‍കുട്ടി..!! വീഡിയോ വൈറല്‍
തെലങ്കാനയിലെ ഹൈദരാബാദ് ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ബുർഖയിൽ തുന്നിക്കെട്ടിയ 18 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം തൂക്കമുള്ള സ്വർണം പിടിച്ചെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ തങ്ങള്‍ക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് യുവതിയെ ചോദ്യം ചെയ്യുകയും ലഗേജ് പരിശോധിക്കുകയും ചെയ്തത്. എന്നാല്‍, സ്വര്‍ണം ലഭിച്ചിരുന്നില്ല. പിന്നീടാണ് ഇദ്യോഗസ്ഥരുടെ ശ്രദ്ധ ബുർഖയില്‍ പതിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ യുവതി അണിഞ്ഞിരുന്ന ബുർഖയില്‍നിന്നും റോഡിയം പൂശിയ 350.00 ഗ്രാം ഭാരമുള്ള സ്വര്‍ണ മുത്തുകള്‍ കണ്ടെത്തുകയായിരുന്നു. 18.18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് യുവതി കടത്താന്‍ ശ്രമിച്ചത്. 439 സ്വര്‍ണ മുത്തുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ബുർഖയില്‍നിന്നും സ്വര്‍ണ മുത്തുകള്‍ കണ്ടെത്തുന്ന വീഡിയോ വീഡിയോ ഹൈദരാബാദ് കസ്റ്റംസിന്‍റെ ഔദ്യോഗിക ഹാൻഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ ഇവിടെ കാണുക:
അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...