Viral Video: സോഷ്യല്‍ മീഡിയ ഒരു അത്ഭുതലോകമാണ്. ഇവിടെ ദിവസം തോറും വളരെ രസകരമായ  ലക്ഷക്കണക്കിന്‌ വീഡിയോകള്‍ എത്താറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചാല്‍ ചില വീഡിയോകള്‍ ഏറെ പ്രചാരം നേടുന്നതായി കാണാൻ സാധിക്കും. അടുത്ത കാലത്തായി മൃഗങ്ങളുടെ വീഡിയോകൾക്ക് ഏറെ പ്രചാരമാണ്  ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു  വീഡിയോ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഒരു കരിമൂഖനാണ് വീഡിയോയിലെ താരം.


കണ്ടാല്‍ ജീവനുള്ളതെന്ന് തോന്നുമെങ്കിലും ഇത്  ചോക്കളേറ്റ് കൊണ്ടുള്ള  ഒരു മൂര്‍ഖനാണ്.  


പേസ്ട്രി ഡിസൈനുകൾക്കും ചോക്ലേറ്റ് മാസ്റ്റർപീസുകൾക്കും പേരുകേട്ട സ്വിസ്-ഫ്രഞ്ച് ഷെഫായ അമൗറി ഗിച്ചോൺ ( Amaury Guichon) ആണ് ഈ മൂര്‍ഖനെ നിര്‍മ്മിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏകദേശം 7.3 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇദ്ദേഹം  മൂര്‍ഖന്‍ പാമ്പിനെ നിര്‍മ്മിക്കുന്ന  ഈ വീഡിയോ തന്‍റെ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.


ചോക്ലേറ്റ് കൊണ്ട് നിര്‍മ്മിച്ച ഈ കരി മൂര്‍ഖന്‍റെ  വീഡിയോയ്ക്ക് ഇതിനോടകം  5.7 ദശലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചിരിയ്ക്കുന്നത്. 


മൺപാത്രത്തിന് മുകളിൽ ഇരിക്കുന്ന കരി മൂര്‍ഖനെ നിര്‍മ്മിക്കുന്ന വിധം വീഡിയോയില്‍ കാണാം... 



 


ആദ്യം  ചോക്ലേറ്റ് ഉരുക്കി അതുകൊണ്ട് മണ്‍പാത്രത്തിന്‍റെ മാതൃക നിര്‍മ്മിക്കുന്നു.     പിന്നീട് അല്പം കട്ടികൂടിയ ചോക്ലേറ്റ്  ഉപയോഗിച്ച് ഒരു പാമ്പിന്‍റെ രൂപം നിര്‍മ്മിക്കുന്നു.  പാമ്പിന്‍റെ പുറം തൊലി ഡിസൈന്‍ ചെയ്യാന്‍ തനിക്ക്  8 മണിക്കൂർ വേണ്ടിവന്നെന്ന് ഷെഫ് പോസ്റ്റിന്‍റെ അടിക്കുറിപ്പിൽ  പറയുന്നുണ്ട്.


നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഫണമുയര്‍ത്തി  ഗാംഭീര്യത്തോടെ നിവര്‍ന്ന് നില്‍ക്കുന്ന ഒരു കരി മൂര്‍ഖനെ കാണാം.... 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.