Viral Video: വിവാഹവുമായി ബന്ധപ്പെട്ടുള്ള രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ചിലത് വൈറലാകാൻ വേണ്ടി മനപ്പൂർവം ചെയ്ത വീഡിയോകൾ ആയിരിക്കും. മറ്റ് ചിലത് വിവാഹ വേദികളിൽ ശരിക്കും നടക്കുന്ന സംഭവങ്ങളും. വധൂവരന്മാർ തമ്മിലുള്ള അടിയും അവരുടെ റൊമാൻസും, കല്യാണത്തിന് വന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് വൈറലാകുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ കാണാറുള്ളതാണ്. അത്തരത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് വിവാഹവേദിയിൽ നിന്നുള്ള വധുവരന്മാരുടെ മുട്ടനടിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വരണമാല്യം അണിയിച്ച ശേഷം വരൻ വധുവിന് ബലമായി മധുരം നൽകാൻ ശ്രമിച്ചതാണ് ഇരുവരും തമ്മിൽ ഉ​ഗ്രൻ അടിയുണ്ടാകാനുള്ള കാരണം. ആ അടി പിന്നെ അവസാനിച്ചത് ഒരു കൂട്ടത്തല്ലിലാണ്. മധുരം നൽകുന്ന ചടങ്ങിനിടെ വരൻ വധുവിന്റെ വായിലേക്ക് ബലമായി മധുരം വെച്ച് കൊടുക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ വധു അത് കഴിക്കാൻ താൽപര്യം കാണിക്കുന്നില്ല. ശേഷം നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. ബലം പ്രയോ​ഗിച്ച് തനിക്ക് മധുരം നൽകാൻ ശ്രമിച്ചതിൽ ദേഷ്യപ്പെട്ട് വധു വരനെ തല്ലുന്നതാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. 


Also Read: Viral Video : വിവാഹ മണ്ഡപത്തിൽ വരനും സുഹൃത്തും തമ്മിൽ കയ്യേറ്റം, പേടിച്ച് വധു; വീഡിയോ വൈറൽ


 


എല്ലാവരുടെയും മുൻപിൽ വച്ച് തനിക്ക് അടികിട്ടിയതോടെ വരന്റെ കൺട്രോൾ പോയെന്ന് വേണം പറയാൻ. വരൻ വധുവിനെ ശരിക്കും പഞ്ഞിക്കിടുന്നതാണ് പിന്നെ കാണാൻ കഴിയുന്നത്. വധുവുണ്ടോ വിട്ടുകൊടുക്കുന്നു വരനെ അടിച്ച ശേഷം തലയിൽ പിടിച്ച് താഴേക്ക് വലിച്ചിടുന്നു. എന്തിനേറെ പിടിച്ചു മാറ്റാൻ ചെന്നവർക്കും കിട്ടി അത്യാവശ്യം അടി. വീഡിയോ കാണാം...



സാധാരണ വിവാഹവേദികളിൽ രസകരമായ പലതരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് അൽപം കടന്നുപോയെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. താശയ്ക്ക് വേണ്ടി ചെയ്തതാണോ എന്ന സംശയവും പലർക്കുമുണ്ട്. എന്തായാലും വീഡിയോ ശരിക്കും വൈറലാകുകയാണ്. വീഡിയോ @gharkekalesh എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 168.2 k വ്യൂസും നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.