ന്യൂഡല്‍ഹി: വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ  വിഷവാതക  ചോര്‍ച്ചയില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍  താത്കാലിക പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ സ്വമേധയാ  കേസ് എടുത്ത ദേശീയ ഹരിത ട്രൈബ്യൂണല്‍  താത്കാലിക പിഴയെന്ന നിലയില്‍ 50 കോടി രൂപ കെട്ടി വയ്ക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലാണ്  ഉത്തരവ് പുറത്തിറക്കിയത്. വിശാഖ പട്ടണം ജില്ലാ മജിസ്‌ട്രേട്ടിനാണ് തുക കെട്ടിവയ്‌ക്കേണ്ടത്. ചട്ടലംഘനം നടന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.


കൂടാതെ, ദുരന്തത്തെക്കുറിച്ച്‌ വിശദമായി പഠിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുന്‍ ജഡ്ജി ഉള്‍പ്പെട്ട അഞ്ചംഗ സമിതിയെയും നിയോഗിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.ശേഷസയന റെഡി, ആന്ധ്രാ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. വി. രാമചന്ദ്രമൂര്‍ത്തി, പ്രൊഫ. പുലിപ്പെട്ടി കിംഗ് തുടങ്ങിയവരുള്‍പ്പെട്ട സമിതി വിശാഖപട്ടണത്തെ ദുരന്തസ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തും. 18ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. 


കൂടാതെ ,  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, എല്‍.ജി പോളിമേഴ്‌സ് ഇന്ത്യ, ആന്ധ്ര പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിശാഖപട്ടണം ജില്ലാ മജിസ്‌ട്രേട്ട് എന്നിവരില്‍ നിന്നും സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദീകരണം തേടിയിട്ടുണ്ട്.


വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ സംഭവം നടക്കുന്നത്.   പുലര്‍ച്ചെ മൂന്നിന് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരാണ് മരിച്ചത്. അപകടസമയത്ത് കമ്പനിയില്‍  50 ജീവനക്കാരുണ്ടായിരുന്നു. ദുരന്തത്തില്‍ ഇതുവരെ  11 പേ​രാ​ണ് മ​രി​ച്ച​ത്. നൂ​റോ​ളം പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കൂടാതെ 1000ല്‍ അധികം  പേരെ വാതക ചോര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 


അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള​വ​രെ വി​ഷ​വാ​ത​ക ചോ​ര്‍​ച്ച ബാ​ധിച്ചു. വീ​ട്ടി​ല്‍  ഉ​റങ്ങുക​യാ​യി​രു​ന്ന നൂ​റു​ക​ണ​ക്കി​നു പേ​ര്‍ രൂ​ക്ഷ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇറ​ങ്ങി​യോ​ടി. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ല​രും ബോ​ധ​ര​ഹി​ത​രാ​യി നി​ലം​പ​തി​ച്ചു.


അതേസമയം, വിഷവാതക ചോര്‍ച്ചയ്ക്ക് കാരണം സാങ്കേതിക തകരാര്‍ ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.  ഫാക്ടറിയുടെ രണ്ട് ടാങ്കുകളിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റൈറൈൻ വാതകവുമായി ബന്ധപ്പെട്ട ശീതീകരണ സംവിധാനത്തിലെ സാങ്കേതിക തകരാറാണ് ഗ്യാസ് ചോർച്ചയ്ക്ക് കാരണമായതെന്ന് പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് മുതിർന്ന ജില്ലാ ഭരണ ഉദ്യോഗസ്ഥൻ പറഞ്ഞു.