ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്കു വോട്ട് അവകാശം നല്‍കുന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് കെ.എസ്. കേഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോടു നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശ രാജ്യങ്ങളില്‍ പോളിങ് ബൂത്തുകള്‍, ഓണ്‍ലൈന്‍ സംവിധാനം, പ്രോക്സി വോട്ട് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലത്തെിയത്. ഇതില്‍ പ്രോക്സി വോട്ട് അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. ഇതിന്റെ നിയമ സാധുത പരിശോധിക്കുകയും പാര്‍ലമെന്‍റ് പാസാക്കുകയും ചെയ്തതിന് ശേഷമേ പ്രവാസികള്‍ക്ക് വോട്ട് അവകാശം ലഭ്യമാകൂ.


1950ലെ റെപ്രസെന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട് ഭേദഗതി ചെയ്ത് തപാൽ വോട്ട് വഴി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാകാനാകുമോ എന്ന സബ്മിഷനും കോടതി പരിഗണിച്ചു. പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ അനുവദിക്കണമെന്നതുൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിനു നിർദേശം നൽകിയത്.