ന്യൂഡല്‍ഹി: രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലെ 199 സീറ്റുകളിലേക്കാണ് മത്സരം. രാംഘട്ട് മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2294 സ്ഥാനാര്‍ഥികളാണ് രാജസ്ഥാനില്‍ ജനവിധി തേടുന്നത്. 51796 പോളിംഗ് ബുത്തുകളിലായി 4.74 കോടി വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും. രാവിലെ 8 മണിമുതല്‍ വൈകുന്നേരം 5 വരെയാണ് പോളിംഗ്.


തെലങ്കാനയിലെ 119 മണ്ഡലങ്ങളിലായാണ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. 1827 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിയും ടിആര്‍എസും കോണ്‍ഗ്രസിന്‍റെ മഹാസഖ്യവും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് തെലങ്കാനയില്‍ നടക്കുന്നത്. രാഹുല്‍, സോണിയ തുടങ്ങി പാര്‍ട്ടിയിലെ പ്രമുഖര്‍ പലതവണ സംസ്ഥാനത്ത് പ്രചാരണത്തിനെത്തി. 


തെലങ്കാനയില്‍ രാവിലെ 7 മണിമുതല്‍ വോട്ടിംഗ് തുടങ്ങി. 5 മണിവരെയാണ് വോട്ടിംഗ്.  13 പ്രശ്ന സാധ്യതയുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നാലുമണിയോടെ അവസാനിക്കും. ബാക്കിയുള്ള മണ്ഡലങ്ങളിൽ വൈകുന്നേരം 5 മണിവരെയാണ്.


 



 


 



 


എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് ബിജെപിയുടെ പോരാട്ടം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിരവധി റാലികളില്‍ പങ്കെടുത്തിരുന്നു. 


വോട്ടെടുപ്പ് പ്രമാണിച്ച് ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശ്,ഛത്തീസ്ഗഡ്,മിസോറാം ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഈമാസം 11ന് നടക്കും.