Viral Video: വിവാഹത്തിൽ വരന്റെയും വധുവിന്റെയും നൃത്തത്തിൽ ആളുകൾ പലപ്പോഴും ആകർഷിക്കപ്പെടാറുണ്ട്.  അതിന്റെ കാരണം ഇരുവരുടെയും വേദിയിലെത്തുന്നതിന് മുൻപുള്ള അടിപൊളി തയ്യാറെടുപ്പുകൾ തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വേദിയിൽ വധൂവരന്മാരുടെ നൃത്തം നിങ്ങൾ ഏറെ കണ്ടിട്ടുണ്ടായിരിക്കാം അല്ലെ എന്നാൽ നടുറോഡിൽ വധുവരന്മാരുടെ ഗംഭീര ഡാൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് (Viral Video)


Also Read: Viral Video: ഇതാരാ പോൾ ഡാൻസറോ.. പെരുമ്പാമ്പിന്റെ മരത്തിൽ കയറ്റം കണ്ടാൽ ശരിക്കും ഞെട്ടും..!!


വീഡിയോയിൽ (Viral Video) വധൂവരന്മാരുടെ നൃത്തം കണ്ടാൽ നിങ്ങളും അമ്പരന്നുപോകും. ഇരുവരും ഡ്രമ്മിന്റെ താളത്തിനൊപ്പം ഒരു കിടിലം പെർഫോമൻസ് തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നടുറോഡിൽ ഡ്രമ്മിന്റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്ന വരനെ ഒപ്പം വധുവിനെ കൂടി ഡാൻസിനായി വരൻ ക്ഷണിക്കുന്നുമുണ്ട്.  


Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!


നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് കാണാം വധു തന്റെ ചെരിപ്പുകൾ അഴിച്ചശേഷം വരനൊപ്പം കിടിലം ഡാൻസ് കളിക്കുന്നത്.  കണ്ടുനിന്നവരെല്ലാം പെട്ടെന്ന് അമ്പരന്നുപോയി എന്നുവേണം പറയാൻ. അവിടെ സന്നിഹിതരായവർ ഉടൻ തന്നെ ഇരുവരുടെയും വീഡിയോ എടുക്കുന്നതും നിങ്ങൾക്ക് കാണാം. ഇരുവരുടെയും ഡാൻസ് വീഡിയോ (Viral Video) കണ്ടാൽ നിങ്ങൾക്കും ഇഷ്ടപ്പെടും സംശയമില്ല. വീഡിയോ കാണാം..


 



 


weddingsfever എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വധൂവരന്മാരുടെ ഈ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നിങ്ങൾ നിങ്ങളുടെ ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുമ്പോഴുള്ള ആവേശം ഇതാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.  നിങ്ങളും ഈ വീഡിയോ (Viral Video) കണ്ടിട്ട് പറയൂ വധൂവരന്മാരുടെ നൃത്തം നിങ്ങൾക്ക് ഇഷ്ടപ്പെട്ടോന്ന്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.