Viral Video: ഗതികെട്ടാൽ? പുല്ല് തിന്നുന്ന പുലിയെ കണ്ടിട്ടുണ്ടോ
പുലികൾ ഇടക്ക് പുല്ലും തിന്നാറുണ്ടെന്ന് എത്ര പേർക്കറിയാം. അതവയുടെ ദഹനത്തിൻറെ ഭാഗമാണത്രെ
"ഗതി കെട്ടാൽ പുലി പുല്ലും തിന്നും" അത് മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ്. മറ്റൊരു സാഹചര്യവുമില്ലെങ്കിൽ സ്ഥിരം രീതികളിൽ നിന്ന് ആർക്ക് വേണമെങ്കിൽ മാറേണ്ടി വന്നേക്കാം എന്നതാണ് അതിൻറെ അർഥം. സൂചിപ്പിച്ചത് പുലിയെ ആയത് കൊണ്ട് തന്നെ അത് വ്യക്തവുമാണ്. പുലി മാംസ ഭോജിയാണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. അവ എന്തായാലും പുല്ല് തിന്നുന്നത് ആലോചിക്കാൻ തന്നെ പറ്റില്ല.
എന്നാൽ പുലികൾ ഇടക്ക് പുല്ലും തിന്നാറുണ്ടെന്ന് എത്ര പേർക്കറിയാം. അതവയുടെ ദഹനത്തിൻറെ ഭാഗമാണത്രെ. വയറ് സംബന്ധമായി എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ പുലികൾ പുല്ലും ഭക്ഷണമാക്കാറുണ്ട്. അവിടെയാണ് നേരത്തെ സൂചിപ്പിച്ച പഴഞ്ചൊല്ല് അന്യർഥമാകുന്നതും. നേരത്തെ മൈസൂർ മൃഗശാലയിലെ പുലി പുല്ല് തിന്നുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
ALSO READ: Viral Video : പാമ്പ് പടം പൊഴിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
വൈൽഡ് ഫിലിംസ് ഇന്ത്യ എന്ന യൂടൂബ് ചാനലാണ് ഇതിൻറെ ദൃശ്യങ്ങൾ പങ്ക് വെച്ചത്. ഭാവിയിൽ മനുഷ്യൻറെ അവസ്ഥയും ഇത്തരത്തിലായിരിക്കും എന്ന് വീഡിയോയുടെ താഴെ കമൻറുകൾ എത്തുന്നുണ്ട്. പുലികൾ ദഹന വ്യവ്സ്ഥയുടെ ക്രമീകരണത്തിനാണത്രെ ഇത്തരത്തിലൊരു പുല്ല് തീറ്റ.നിരവധി പേരാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ കണ്ടത്. മൈസൂർ അന്താരാഷ്ട മൃഗശാലയിലെ സിംഹം പുല്ല് തിന്നുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...