Mumbai : ആഢംബര കപ്പലിലെ ലഹിര പാർട്ടി കേസിൽ റിമാൻഡിൽ തുടരുന്ന ആര്യൻ ഖാനെ (Aryan Khan Drug Case) കാണാൻ പിതാവ് ബോളിവുഡ് സൂപ്പർ സ്റ്റാർ Shah Rukh Khan എത്തി. ആര്യൻ ഖാനെ പാർപ്പിച്ചിരിക്കുന്ന ആർതുർ റോഡ് ജയിലിലാണ് ഷാറൂഖ് ഖാൻ എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 2ന് NCB യുടെ പിടിയിലായ മകനെ ഇതാദ്യമായിട്ടാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ നേരിൽ കാണാനെത്തുന്നത്. ഏകദേശം 20ത് മിനിറ്റിൽ അധികം ഷാറൂഖ് മകനോടൊപ്പം ചെലവഴിച്ചു. മകനെ കണ്ട് ഉടൻ തന്നെ നടൻ ജയിലിൽ നിന്ന് മടങ്ങുകയും ചെയ്തു.



ALSO READ : Aryan Khan അഴിക്കുള്ളിൽ തന്നെ തുടരും, സ്പെഷ്യൽ കോടതി താരപുത്രന്റെ ജാമ്യപേക്ഷ വീണ്ടും തള്ളി


നേരത്തെ താരം വീഡിയോ കോളിലൂടെ മകനുമായി സംസാരിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാർ കോവിഡ് ഇളവ് നൽകിയ സാഹചര്യത്തിലാണ് ഷാറൂഖ് ജയിലിൽ നേരട്ടെത്തി മകൻ കണ്ടത്.



ALSO READ : Aryan Khan Drug Case: ആര്യന്‍ ഖാന്‍ അകത്തുതന്നെ.... ജാമ്യഹര്‍ജിയില്‍ വാദം വ്യാഴാഴ്ചത്തേക്ക് മാറ്റി


ഒക്ടോബർ 3ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിൽ ആര്യന്റെയും സുഹൃത്തുക്കളായ അർബാസ് മർച്ചന്റിന്റെയും മുൻമുൻ ധമേച്ചയുടെ ജാമ്യപേക്ഷ ഇന്നലെ മുംബൈ സ്പെഷ്യൽ NDPS കോടതി തള്ളിയിരുന്നു.  ഇന്ന് വീണ്ടും താരപുത്രൻ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ഒക്ടോബർ 26ന് അപേക്ഷ പരിഗണിക്കുന്നതാണ്.


ALSO READ : Aryan Khan Bail: ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20-ന്


 കേസിൽ ഇതുവരെ ഏകദേശം 20 പേരെ എൻസിബി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ആര്യൻ ഖാന്റെ പക്കൽ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയില്ല എന്ന് എൻസിബി കോടതിയിൽ അറിയിച്ചെങ്കിലും എന്തുകൊണ്ട് താരപുത്രന് ജാമ്യം നിഷേധിക്കുന്നു എന്ന് ചോദ്യം നിലിനിൽക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.