യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിൽ തിരിച്ചെത്തി. 241 യാത്രക്കാരുമായി AI 1946 എന്ന എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ സുരക്ഷിതമായി വന്നെത്തിയത്. ബോയിംഗ് 787 വിമാനം യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ നിന്ന് വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട് അർദ്ധരാത്രിയോടെ ഡൽഹിയിലെത്തുകയായിരുന്നു. എത്രയും വേ​ഗം യുക്രൈൻ വിടാൻ ഇന്ത്യൻ എംബസി അറിയിച്ചതിനെ തുടർന്ന് മടങ്ങിയ വിദ്യാർത്ഥികളായിരുന്നു വിമാനത്തിലുണ്ടായിരുന്നവരിൽ കൂടുതലും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുമ്പോൾ യാത്രക്കാർ ആഹ്ലാദിക്കുന്നതും വിജയചിഹ്നം കാണിക്കുന്നതും വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്ത ദൃശ്യങ്ങളിൽ കാണാം.



Also Read: Russia-Ukraine: യുക്രൈന്റെ കിഴക്കൻ വിമതമേഖലകളെ സ്വതന്ത്ര രാജ്യങ്ങളാക്കി റഷ്യ; സൈന്യത്തെ അയച്ചു, യുക്രൈൻ യുഎസ് കോളനിയായി മാറിയെന്ന് പുടിൻ


 


നിലവിൽ എല്ലാം സമാധാനപരമാണ്, എന്നാൽ സംഘർഷ സാധ്യത വർദ്ധിക്കുന്നതായാണ് തോന്നുന്നത്, തിരിച്ചെത്തിയതിൽ വളരെ സന്തോഷം, യുക്രൈനിൽ എംബിബിഎസ് വിദ്യാർഥിയായ ശിവം ചൗധരി പറഞ്ഞു. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ, യുക്രൈനിൽ പരിഭ്രാന്തി അനുഭവപ്പെടുന്നതായി എനിക്ക് തോന്നുന്നു. ഇവിടെ എത്തിയതിന് ശേഷം ആശ്വാസം തോന്നുന്നു,” ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം യുക്രൈനിൽ മെഡിക്കൽ കോഴ്‌സ് പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി പറഞ്ഞു.


Also Read: ആരോടും കടപ്പാടില്ല, ആർക്കും ഒന്നും വിട്ടുകൊടുക്കുകയുമില്ല; റഷ്യയുടെ നീക്കങ്ങളിൽ ഭയമില്ലെന്ന് യുക്രൈൻ പ്രസിഡന്റ്


 


ഓൺലൈൻ ക്ലാസുകളെക്കുറിച്ച് സർവകലാശാലകളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ താൽക്കാലികമായി യുക്രൈൻ വിടാൻ എംബസി ഇന്ത്യൻ വിദ്യാർത്ഥികളോട് ചൊവ്വാഴ്ച വീണ്ടും ആവശ്യപ്പെടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.