Thane : പല മോഷ്ണങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ (CCTV Videos) നമ്മൾ കാണാറുണ്ട്. കള്ളന്മാർക്ക് അബദം പറ്റുന്നതും അതിവിദഗ്ധമായി മോഷ്ണം നടക്കുന്നതും അങ്ങനെ നിരവധി ദൃശ്യങ്ങൾ ഇപ്പോൾ ഇന്റനെറ്റിൽ വൈറലാണ്. ഇതുപോലെ ഒരു മോഷ്ണ വീഡിയോയാണ് (Robery Video) ഇപ്പോൾ സോഷ്യൽ മീഡിയിൽ ട്രൻഡിങാവുകയാണ്. മറ്റൊന്നുമല്ല ക്ഷേത്രത്തിൽ ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച കടത്തി കൊണ്ടുപോകുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റ് വൻ തോതിൽ പ്രചരണം ലഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഖൊപത് എന്ന സ്ഥലത്തെ ഒരു ഹനുമാൻ ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയാണ് കള്ളൻ മോഷ്ടിക്കുന്നത്. ഈ പണപ്പെട്ടി മോഷ്ടിക്കുന്നതിന് മുമ്പ് സമീപത്തുള്ള ഭഗവാനെ തൊഴുത് വണങ്ങുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. 


ALSO READ : viral video: 'അമ്മയ്ക്ക് തുല്യം അമ്മ മാത്രം', കോഴിക്കുഞ്ഞുങ്ങളെ നായയിൽ നിന്നും രക്ഷിക്കുന്ന തള്ളക്കോഴി



നവംബർ 9നാണ് കള്ളൻ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് പണപ്പെട്ടി എടുത്തുകൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. പണപ്പെട്ടിയിൽ ഏകദേശം 1,000 രൂപയാണ് ഉണ്ടായതെന്ന പൊലീസ് അറിയിച്ചു.


ALSO READ : Viral Video: പാമ്പിനു മുന്നിലേയ്ക്ക് എറിഞ്ഞു കൊടുത്ത എലിയുടെ അവസ്ഥ കണ്ടോ? ഈ വീഡിയോ കണ്ടുനോക്കൂ


കള്ളനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടുകയും ചെയ്തു. തട്ടികൊണ്ട് പോയ പണവും ഭണ്ഡാരപ്പെട്ടിയും കണ്ടെത്തുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.