wave rider buoy|അറബിക്കടലിൽ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന വേവ് റൈഡർ ബോയ് മഹാരാഷ്ട്രയിൽ കണ്ടെത്തി
മത്സ്യത്തൊഴിലാളികളാണ് ബോയ് കണ്ടെത്തിയത്. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സ്ഥാപിച്ച വേവ് റൈഡര്‍ ബോയ് ആണിത്
കൊച്ചി: കാലാവസ്ഥ നിരീക്ഷണത്തിനായി ഭൗമശാസ്ത്ര വകുപ്പ് ഉപയോഗിക്കുന്ന വേവ് റൈഡർ ബോയ് മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ബോയ് കാണാതായത്. എന്നാൽ ജൂലൈ മുതൽ ബോയയുമായി ബന്ധം നഷ്ടമായിരുന്നു.
മത്സ്യത്തൊഴിലാളികളാണ് ബോയ് കണ്ടെത്തിയത്. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സ്ഥാപിച്ച വേവ് റൈഡര്‍ ബോയ് ആണ് കഴിഞ്ഞ ദിവസം കാണാതായത്. അതേസമയം വളരെ പെട്ടെന്ന് ബോയ് കാണാതായതിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
നിലവിൽ കണാതായ ബോയ്‍യുടെ സോളർ പാനലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞർ ബോയ് ഏറ്റെടുത്തു. സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണിത്. ചില മത്സ്യ തൊഴിലാളികള്‍ ഈ ബോയ്ക്ക് മുകളില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
ALSO READ: Kerala Rain Crisis : ശബരിമലയിൽ ഒക്ടോബർ 19 വരെ ഭക്തർക്ക് പ്രവേശനമില്ല
കാലാവസ്ഥ പ്രവചനം ഇത് വഴി പ്രശ്നമുണ്ടാക്കിയിരുന്നോ എന്ന് വ്യക്തമല്ല. വിഷയത്തിൽ വകുപ്പു തല അന്വേഷണം നടത്തുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...