Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിനായി എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. രാഹുൽ ഗാന്ധിയും ദുരന്തത്തിൽ അനുശോചനം അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ കുറിപ്പ്:
വയനാട്ടിലെ മേപ്പാടിക്ക് സമീപം നടന്ന മണ്ണിടിച്ചിൽ ദുരന്തത്തിന്റെ വാർത്ത വളരെയധികം വേദനയുളവാക്കുന്നതാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നത്തോടൊപ്പം ഇനിയും കുടുങ്ങിക്കിടക്കുന്നവരെ ഉടൻ സുരക്ഷിത സ്ഥാനത്തെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരള മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കളക്ടറുമായും സംസാരിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി. എല്ലാ ഏജൻസികളുമായും ഏകോപനം ഉറപ്പാക്കാനും ഒരു കൺട്രോൾ റൂം സ്ഥാപിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏത് സഹായവും ആവശ്യപ്പെടാനും അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച് വയനാടിന് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് അഭ്യർത്ഥിക്കും. എല്ലാ യു.ഡി.എഫ് പ്രവർത്തകരും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ട് വയനാട്ടിൽ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളെ സഹായിക്കണം.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy