വെടിയുതിർത്ത വിവാഹ ആഘോഷങ്ങൾ; നടപടിയുമായി ബീഹാർ പോലീസ്
Bihar has taken action to stop gun firing celebrations during weddings: വെടിയുതിർത്ത ആഘോഷ പരിപാടികൾ പലർക്കും പരുക്ക് പറ്റാനിടയാക്കിയതോടെയാണ് ഈ ഒരു നടപടി.
പട്‌ന: വിവാഹ വേളയിൽ തോക്കില്‍നിന്നു വെടിയുതിര്‍ത്തുള്ള ആഘോഷങ്ങൾ തടയാന്‍ നടപടിയുമായി ബിഹാര്‍. സംസ്ഥാനത്തെ എല്ലാ വിവാഹങ്ങളും പൊലീസിനെ അറിയിക്കണമെന്നാണ് പുതിയ നിര്‍ദേശം. വിവാഹാഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തോക്ക് ഉപയോഗിച്ചുള്ള വെടിയുതിര്‍ക്കല്‍ മരണത്തിലേക്കും പലര്‍ക്കും പരുക്കേല്‍ക്കുന്നതിലേക്കും നയിക്കുന്ന സാഹചര്യത്തിലാണ് വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശം വരുന്നത്.
ഇതിന്റെ ഭാഗമായി വിവാഹച്ചടങ്ങുകള്‍ നടത്തുന്ന ഹാളുകളില്‍ സിസിടിവി നിര്‍ബന്ധമാക്കി. വീടുകളില്‍ വിവാഹച്ചടങ്ങ് നടത്തുന്നവര്‍ പക്കലുള്ള ആയുധങ്ങളുടെ ലസന്‍സും അതിഥികളുടെ ലിസ്റ്റും പൊലീസിനു കൈമാറണമെന്നും കർശന നിർദേശം ഉണ്ട്. വെടിയുതിര്‍ത്തുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്ക് തടവുശിക്ഷ വരെ ലഭിക്കാമെന്നും ബിഹാര്‍ പൊലീസ് വ്യക്തമാക്കി.
ALSO READ: വിസ്താര മൺസൂൺ ഓഫർ, ആഭ്യന്തര വിമാന ടിക്കറ്റുകൾ 1,499 രൂപയ്ക്ക്!!
അതേസമയം തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വൃദ്ധയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവത്തിൽ മകൻ രാജേന്ദ്രൻ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശികളാണ് ഇവർ ഇന്നലെ വൈകുന്നേരത്തോടെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച നഞ്ചിയെ മക്കൾ രാത്രി 11 മണിക്ക് ഐസിയുവിലെത്തി കണ്ടിരുന്നു. രാവിലെ എട്ടു മണിയോടെ നഞ്ചി മരണപ്പെട്ടതോടെ ആഭരണങ്ങൾ ഊരി മാറ്റാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ട് മക്കൾ എത്തിയപ്പോഴാണ് രാത്രി കഴുത്തിൽ കണ്ട മാല മോഷണം പോയ വിവരം ഇവർക്ക് മനസ്സിലായത് . തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ച പ്രകാരം തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.