West Bengal Assembly Election 2021: പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
നാല് ജില്ലകളിലായി 43 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. നാല് ജില്ലകളിലായി 43 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തര്‍ ദിനാജ് പൂര്, പൂരവ്വാ ബര്ധ്വാന്, നാദിയ, 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആറാം ഘട്ടത്തില്‍ ബൂത്തിലെത്തുന്ന 43 മണ്ഡലങ്ങളില്‍ 32 മണ്ഡലങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം (Bengal Election) അടുക്കുമ്പോഴേക്കും വർഗീയതയാണ് ഇവിടത്തെ പ്രധാന ചർച്ചാ വിഷയം. ബിജെപി സംസ്ഥാനത്ത് വർഗീയതയ്ക്ക് ശ്രമിക്കുന്നുവെന്ന് മമതാ ബാനർജി പറഞ്ഞപ്പോൾ വർഗീയ വിഭജനത്തിന് മമത ശ്രമിക്കുന്നതെന്ന് ബിജെപിയും തിരിച്ചടിച്ചിട്ടുണ്ട്.
അമിത ഷാ അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഇന്ന് പ്രചാരണം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി നാളെ ബംഗാളിൽ എത്തും. 779 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങള്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...