Covid Vaccine: ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ വാക്സിന്‍ സൗജന്യമെന്ന് BJP, ബീഹാര്‍ ഓര്‍മ്മപ്പെടുത്തി TMC
8 ഘട്ടങ്ങളായി നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തോടടുക്കുകയാണ്. 6 ഘട്ടങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.
Kolkata: 8 ഘട്ടങ്ങളായി നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തോടടുക്കുകയാണ്. 6 ഘട്ടങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.
ഏപ്രില്‍ 26ന് 7 ാം ഘട്ടവും ഏപ്രില്‍ 29ന് 8 ാം ഘട്ടവുമാണ് ഇനി ബാക്കിയുള്ളത്. പൂര്‍ത്തിയായ ഘട്ടങ്ങളില്‍ ഏറെ ആവേശത്തോടെയായിരുന്നു സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആളുകള്‍ എത്തിയത് എന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയായിരുന്നു. അതേസമയം, ബംഗാളില്‍ ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്നത് ഇപ്പോഴും പ്രവചനാതീതമാണ് എന്നാണ് വിലയിരുത്തല്‍.
രാജ്യത്താകമാനം കോവിഡ് (Covid) ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് നിയന്ത്രണം വരുത്തിയിരിയ്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
അതേസമയം, പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് BJP പ്രഖ്യാപിച്ചു. BJP ഒഫീഷ്യല്‍ ട്വിറ്ററില്‍ ഹാന്‍റിലിലൂടെയായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലായിരുന്നു വാഗ്ദാനം.
BJP തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള അവസാന തുറുപ്പുചീട്ട് പുറത്തെടുത്തപ്പോള്‍ കുറിയ്ക്കുകൊള്ളുന്ന മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എത്തി. BJP ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു TMC യുടെ പ്രത്യാക്രമണം. ബീഹാറില്‍ അധികാരത്തിലെത്തിയ ശേഷം BJP വാഗ്ദാനങ്ങള്‍ മറന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് Free Vaccine പ്രഖ്യാപനം നടത്തിയതിന് പിന്നാലെയായിരുന്നു BJPയുടെ പ്രഖ്യാപനം.
Also Read: അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ
ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ബീഹാറില്‍ 63 ലക്ഷം ആളുകളാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. രാജ്യത്തെ മറ്റ് വലിയ സംസ്ഥാനങ്ങളുമായി താരതമ്യ പ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. രാജസ്ഥാനില്‍ ഇതുവരെ 1.19 കോടി ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...