Calcutta: പശ്ചിമ ബംഗാളിൽ (West Bengal Election Result) ആദ്യ ട്രെൻഡുകൾ പുറത്ത് വരുമ്പോൾ മംമ്ത ബാനർജി 7000 വോട്ടുകൾക്ക് പിന്നിലാണ്. തൃണമൂൽ കോൺഗ്രസിലെ മുൻ അംഗവും മംമ്ത ബാനർജിയുടെ വിശ്വസ്‌തനുമായിരുന്നു ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി ആണ് മംമ്ത ബാനർജിക്ക് എതിരായി മത്സരിക്കുന്നത്. ഡിസംബറിൽ  സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് രാജിവെച്ചത് വൻ കൊഴിഞ്ഞ് പോക്കിന് കാരണമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണൽ ആരംഭിച്ചത്. കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് വോട്ടെണ്ണൽ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറെ ഉറ്റ് നോക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഇത്തവണ തൃണമൂൽ കോൺഗ്രസിനെ തകർത്ത കൊണ്ട് ബിജെപി അധികാരത്തിലേക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.


മംമ്ത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് വരാം എന്ന് പ്രതീക്ഷിക്കുമ്പോൾ ബിജെപി 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിഞ്ഞ നേട്ടം ഇത്തവണയും നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എക്സിറ്റ് പോളുകൾ മംമ്ത ബനാജിയുടെ തൃണമൂൽ കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.


അതേ സമയം തമിഴ് നാട്ടിൽ ഡിഎംകെ - ഇടത് - കോൺഗ്രസ് സഖ്യത്തിന് വിജയം പ്രതീക്ഷിക്കുമ്പോൾ അസാമിൽ  ബിജെപി വിജയപ്രതീക്ഷയിലാണ്. അതേസമയം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്. എന്നാൽ കേരളത്തിൽ ഇത്തവണ വിവിധ മണ്ഡലങ്ങളിൽ താമര വിരിയാനുള്ള സാധ്യതും കൂടുതലാണ്. അങ്ങനെയെങ്കിൽ കേരളത്തിൽ വളരെ ചരിത്രപരമായ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്ത് വരാനിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.