Partha Chatterjee Arrest: തൃണമൂലിന് കുരുക്ക്; അധ്യാപക നിയമന അഴിമതിയിൽ ബംഗാൾ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി
അർപ്പിതയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത പണം സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടതാകാം എന്നാണ് കരുതുന്നതെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർച്ചയായി 23 മണിക്കൂറിലേറെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിയുടെ അനുയായി അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് കഴിഞ്ഞ ദിവസം 20 കോടിയോളം രൂപ കണ്ടെടുത്തിരുന്നു. ഇതാണ് പാർത്ഥ ചാറ്റർഡിക്ക് കുരുക്കായി മാറിയത്. ഇതിന് ശേഷമാണ് മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.
അർപ്പിതയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത പണം സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടതാകാം എന്നാണ് കരുതുന്നതെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് പാർഥ ചാറ്റർജി. പാർത്ഥ ചാറ്റർജിയുടെയും വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെയും വീടുകളടക്കം 13 സ്ഥലങ്ങളിലാണ് ഇഡി വെള്ളിയാഴ്ച മിന്നൽ പരിശോധന നടത്തിയത്. അധ്യാപകനിയമന അഴിമതിക്കേസിൽ പണം കൈമാറിയതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
Also Read: Akasa Air : ആകാശ ആകാശം പിടിച്ചെടുക്കുമോ? ആദ്യ സർവീസ് തിയതി പ്രഖ്യാപിച്ചു; റൂട്ട് കൊച്ചിയിലേക്കും
മന്ത്രിക്കെതിരെ അഴിമതി ആരോപണം വന്നിരുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കുന്നതിന്റെ ഭാഗമായുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡി റെയ്ഡെന്നാണ് തൃണമൂലിന്റെ പ്രതികരണം.
Crime: പാലക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം, ഒരാൾ കസ്റ്റഡിയിൽ
പാലക്കാട്: മണ്ണാർക്കാട് സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് മർദ്ദിച്ചെന്ന പരാതിയിൽ ഒരാൾ കസ്റ്റഡിയിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് പിടിയിലായത്. കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികൾ പിന്നീട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്. കല്ലടിക്കോട് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു വിദ്യാർഥികൾക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ സമയം ഒരാൾ വന്ന് പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തു. പെൺകുട്ടി കളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിഞ്ഞപ്പോൾ ഇത് ചോദ്യം ചെയ്യാനെത്തിയ വിദ്യാർഥികളെ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.
എന്നാൽ പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ കേസെടുക്കാൻ പോലീസ് തയാറായില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പോലീസ് കേസെടുക്കാൻ തയാറായതെന്ന് പരിക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. മുൻപും നാട്ടുകാർ ഇത്തര്തതിൽ മർദ്ദിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കുമെന്നും കഴിഞ്ഞ ദിവസം അധ്യാപകന്റെ മുന്നിലിട്ട് തല്ലിച്ചതച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...