West Bengal Panchayat Elections 2023: കൊലപാതകങ്ങളുടേയും അക്രമസംഭവങ്ങളുടേയും അകമ്പടിയോടെയാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് തിരഞ്ഞെടുപ്പ്  നടന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Vande Bharat Train Update: നിറം മാറി വന്ദേ ഭാരത്!! യാത്രക്കാര്‍ക്ക് നേട്ടമാവുന്ന 25 അടിപൊളി മാറ്റങ്ങള്‍!! 


പശ്ചിമ ബംഗാളിലെ 7 ജില്ലകളിലായി 16 പേരാണ് കൊല്ലപ്പെട്ടത്. ജൂൺ 8 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിനുശേഷം ഉണ്ടായ 19 മരണങ്ങൾ ഉൾപ്പെടെ ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 35 ആയി. റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച മരിച്ച 16 പേരിൽ 9 പേർ തൃണമൂൽ കോൺഗ്രസിലും 3 പേർ കോൺഗ്രസിലും 2 പേർ വീതം ബിജെപിയിലും സിപിഎമ്മിലും പെട്ടവരാണ്. ശനിയാഴ്ച നടന്ന അക്രമസംഭവങ്ങളില്‍  200 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  


Also Read:  Horoscope Weekly (10 July - 16 July 2023): ഈ ആഴ്ചയില്‍ തിളങ്ങുന്ന രാശിക്കാര്‍ ഇവരാണ്, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? 


അതേസമയം, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വ്യാപക ആക്രമണങ്ങളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്.   ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമല്ലെന്നും മരണത്തിന്‍റെ ഉത്സവമാണെന്നും 
ബിജെപി  നേതാവും കേന്ദ്രമന്ത്രിയുമായ നിഷിത് പ്രമാണിക് പറഞ്ഞു.


നോർത്ത് 24 പർഗാനാസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പിർഗച്ചയിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റ് അബ്ദുള്ള കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മുന്ന ബീബിയുടെ ഭർത്താവാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന് ഗ്രാമവാസികൾ ആരോപിച്ചു. അതുപോലെ, മുർഷിദാബാദിലെ ഖർഗ്രാമിൽ സതേശുദ്ദീൻ ഷെയ്ഖ് എന്ന 52 കാരനായ ടിഎംസി പ്രവർത്തകൻ കൊല്ലപ്പെട്ടു.
 
തൃണമൂല്‍ കോണ്‍ഗ്രസ്‌ ഗുണ്ടകൾ അക്രമം നടത്തിയെന്ന് ആരോപിച്ച് ബിജെപി ട്വിറ്ററിൽ ഒന്നിലധികം വീഡിയോകൾ പങ്കുവച്ചപ്പോള്‍ തങ്ങളുടെ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതായി അവകാശപ്പെട്ട് TMCയും രംഗത്തെത്തി. കൂടാതെ, അക്രമം തടയുന്നതിൽ കേന്ദ്ര സേന പരാജയപ്പെട്ടതായും ഭരണകക്ഷി ആരോപിച്ചു. 


പല പോളിംഗ് ബൂത്തുകളിലും ബാലറ്റ് പെട്ടികള്‍ തകർത്തു. മാൾഡയിലെ മഹാദിപൂർ പ്രദേശത്ത്, ഒരു പോളിംഗ് സ്റ്റേഷനിൽ നിന്ന് ബാലറ്റ് പെട്ടിയുമായി ഒരു അക്രമി ഒളിപ്പോവുകയുണ്ടായി. ബാലറ്റ് പേപ്പര്‍ തീവച്ച് നശിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. 


3,341 ഗ്രാമപഞ്ചായത്തുകളുള്ള ബംഗാളിൽ 58,594 പഞ്ചായത്ത് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 63,239 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും ജില്ലാ പരിഷത്ത് തലത്തിൽ 928 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ജൂലൈ 11നാണ് വോട്ടെണ്ണൽ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.