West Bengal Panchayat Elections 2023: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം  നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനിടെ കനത്ത അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വോട്ടെടുപ്പ് ദിവസം അക്രമികൾ  ബൂത്തുകള്‍ കൈയേറുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: West Bengal Panchayat Elections 2023: പശ്ചിമ ബംഗാള്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ കൊല്ലപ്പെട്ടത് 16 പേര്‍!! മരണോത്സവം എന്ന് BJP
 
എന്നാല്‍ ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്നും ഒരു പ്രധാന വാര്‍ത്ത പുറത്തുവരുന്നു.  സംസ്ഥാനത്തുടനീളം അറുന്നൂറോളം ബൂത്തുകളിൽ റീപോളിംഗ് നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അക്രമങ്ങൾ കണക്കിലെടുത്താണ്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീരുമാനമെടുത്തത്. ബംഗാൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC) പറയുന്നതനുസരിച്ച്, വിവിധ ജില്ലകളിലായി  600 ഓളം ബൂത്തുകളിൽ നാളെ (തിങ്കൾ) രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ റീപോളിംഗ് ഉണ്ടായിരിക്കും.


Also Read:  Tomato Security: തക്കാളിയെ ചൊല്ലി തർക്കം വേണ്ട!! ബൗൺസർമാരെ നിയമിച്ച്  വിൽപ്പനക്കാരൻ, പരിഹസിച്ച് അഖിലേഷ് യാദവ് 


പോളിംഗ് അസാധുവായി പ്രഖ്യാപിച്ച ബൂത്തുകളിൽ ജൂലൈ 10ന് വീണ്ടും പോളിംഗ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ശനിയാഴ്ച പശ്ചിമ ബംഗാളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പലയിടത്തുനിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ  അക്രമങ്ങളിൽ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. 


മുർഷിദാബാദിലെ 175 ബൂത്തുകളിലാണ്  റീപോളിംഗ് നടക്കുക. മാൾഡയിലെ 112 ബൂത്തുകളിലും നാളെ  വോട്ടെടുപ്പ് നടക്കും. നാദിയയിൽ 89, നോർത്ത് 24 പർഗാനാസിലെ 46 ബൂത്തുകളിലും റീപോളിംഗ് നടക്കും. 


പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വ്യാപക ആക്രമണങ്ങളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്.   ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമല്ലെന്നും മരണത്തിന്‍റെ ഉത്സവമാണെന്നും  ബിജെപി  നേതാവും കേന്ദ്രമന്ത്രിയുമായ നിഷിത് പ്രമാണിക് പറഞ്ഞു.


3,341 ഗ്രാമപഞ്ചായത്തുകളുള്ള ബംഗാളിൽ 58,594 പഞ്ചായത്ത് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 63,239 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും ജില്ലാ പരിഷത്ത് തലത്തിൽ 928 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ജൂലൈ 11നാണ് വോട്ടെണ്ണൽ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.