West Begal: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ വൈദ്യുതാഘാതമേറ്റ് 10 ശിവ ഭക്തര്‍ മരിച്ചു. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു .   


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജെയ്ക്കായി സ്ഥാപിച്ചിരുന്ന ജനറേറ്ററിൽനിന്നും ഷോക്കടിച്ചാണ് അപകടം സംഭവിച്ചത് റിപ്പോര്‍ട്ട്. വാനില്‍ ആകെ 27 പേര്‍ യാത്ര ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ ഭഗവാന്‍ ശിവന് ജലാഭിഷേകം നടത്താൻ പോയ 10 ശിവ ഭക്തരാണ് മരിച്ചത്.  



ഞായറാഴ്ച രാത്രി വൈകിയാണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ 16 പേരെ ജൽപായ്ഗുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം വാന്‍ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പോലീസ് വാഹനം കൈവശം വെച്ചിട്ടുണ്ട്.


ഈ അപകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. മേഘലിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ധർല പാലത്തിൽ അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.  വാനിലെ ഡിജെ സിസ്റ്റത്തിന്‍റെ  ജനറേറ്ററിന്‍റെ  വയറിങ്ങാകാം  അപകടത്തിന്  കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറയുന്നത്.  



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.