Rajasthan Assembly Election 2023: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തീയതിയില്‍ മാറ്റം വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. മുന്‍പ് നവംബർ 23ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഇനി നവംബർ 25നാണ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Jupiter Transit 2023: 2024 രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ വര്‍ഷം!! വ്യാഴ സംക്രമം സമ്പത്ത് വര്‍ഷിക്കും 
 
രാജസ്ഥാനില്‍ വോട്ടെടുപ്പ് തിയതിയില്‍ മാറ്റമുണ്ട് എങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 3ന് തന്നെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.  


Also Read:  Israel Hamas War: ഇസ്രയേൽ ഹമാസ് യുദ്ധവും ഇന്ധന വിലയും; ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വിലയെ ബാധിക്കുമോ?  
 
നേരത്തെ, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 23 ന് നടക്കും എന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നത്. രാജസ്ഥാന്‍ കൂടാതെ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. 


ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക, ബാക്കിയുള്ള നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരു ഘട്ടമായാണ് നടക്കുക. പുതിയ തിയതി അനുസരിച്ച്  നവംബർ 25 ന് രാജസ്ഥാനിൽ വോട്ടെടുപ്പ് നടക്കും. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ മൂന്നിന് അതേ ദിവസം തന്നെ ഫലം വരും.


നവംബർ 25ന് ഒറ്റഘട്ടമായാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്


തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നതനുസരിച്ച്, നവംബർ 25 ന് ഒറ്റ ഘട്ടമായി രാജസ്ഥാനിൽ വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 3ന് പുറത്തുവരും. രാജസ്ഥാൻ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഒക്ടോബർ 30 ന് പുറത്തിറങ്ങും, നവംബർ 6 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 7 നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 9 നും ആയിരിക്കും. 


തിരഞ്ഞെടുപ്പിനായി രാജസ്ഥാനിലുടനീളം 51,756 പോളിംഗ് ബൂത്തുകൾ തയ്യാറാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


ജനുവരി 14 വരെയാണ് രാജസ്ഥാന്‍ സർക്കാരിന്‍റെ കാലാവധി.  നിലവിൽ രാജസ്ഥാനില്‍  അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസ് സർക്കാരാണ് അധികാരത്തില്‍ ഉള്ളത്. 


സംസ്ഥാനത്തെ 200 സീറ്റുകളിൽ 141 സീറ്റുകളും പൊതുവിഭാഗത്തിലാണ്. 25 സീറ്റുകൾ എസ്‌സിക്കും 34 സീറ്റുകൾ എസ്‌ടിക്കും സംവരണം ചെയ്തിട്ടുണ്ട്. 5.25 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. അതായത് രാജസ്ഥാനിലെ വോട്ടർമാർ 5,26,80,545 ഉം യുവ വോട്ടർമാർ 22,04,514 ഉം ആണ്.


രാജസ്ഥാനില്‍ ബിജെപി കോണ്‍ഗ്രസ്‌ നേര്‍ക്കുനേര്‍ പോരാട്ടം!!


രാജസ്ഥാനില്‍ ഇക്കുറി BJP കോണ്‍ഗ്രസ്‌ കനത്ത പോരാട്ടമാണ് നടക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റുകളിൽ കോൺഗ്രസിന് 99 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 73 സീറ്റുകളാണ് ലഭിച്ചത്. നിലവിൽ ബിജെപിയോ കോൺഗ്രസോ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ BJP യും പോരാടുകയാണ്. ഇരു മുന്നണികളും കട്ടയ്ക്ക് പോരാടുന്ന ഈ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആരു വിജയിക്കുമെന്നതാണ് കൗതുകം...!!  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.