ന്യൂഡൽഹി: വാട്സാപ്പിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ (Central government). വാട്സാപ്പിന്റെ പ്രൈവസി പോളിസി (Privacy policy) അം​ഗീകരിക്കാത്ത ഉപയോക്താക്കൾക്ക് നിരന്തരം ഇക്കാര്യം ചൂണ്ടിക്കാട്ടി വാട്സാപ്പ് സന്ദേശം അയയ്ക്കുന്നുവെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്വകാര്യതാ നയം അം​ഗീകരിക്കാൻ ഉപയോക്താക്കളെ  നിർബന്ധിക്കുകയാണ് വാട്സാപ്പ് ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് പുതിയ വിവര സംരക്ഷണ ബിൽ നിലവിൽ വരുന്നതിന് മുൻപ് തന്നെ വാട്സാപ്പിന്റെ (Whatsapp) സ്വകാര്യതാ നയം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ വിവരങ്ങൾ ശേഖരിക്കാനാണ് ഫേസ്ബുക്കിന്റെ (Facebook) ഉടമസ്ഥതയിലുള്ള വാട്സാപ്പ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.


ALSO READ: New IT Rule: കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റൽ നയങ്ങൾക്കെതിരെ WhatsApp ഡൽഹി ഹൈക്കോടതിയിൽ


പൊതു താൽപര്യ ഹർജിയിന്മേലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾ വാട്സാപ്പ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്നും കേന്ദ്രസർക്കാർ ആരോപിച്ചു. വാട്സാപ്പ് കൊണ്ടുവന്ന പരിഷ്കരിച്ച സ്വകാര്യതാ നയത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക