ന്യൂഡൽഹി: രണ്ട് സീസണുകളിലായി 70 ശതമാനം അധികം ഗോതമ്പ് (Wheat Storage) സംഭരിച്ചതായി കേന്ദ്രസർക്കാർ. കണക്കുകൾ പ്രകാരം ഞായറാഴ്ച വരെ 292.52 മെട്രിക് ടൺ ഗോതമ്പാണ് സംഭരിച്ചിരിക്കുന്നത്. ഇതിലൂടെ 28.80 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോതമ്പ് സംഭരണം നടത്തിയ വകയിൽ ഇതുവരെ 17,495 കോടി രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിക്കഴിഞ്ഞതായും കേന്ദ്ര സർക്കാർ (Central Govenment) വാർത്താക്കുറിപ്പിൽ അറിയിച്ചു. താങ്ങുവിലയുടെ അടിസ്ഥാനത്തിലാണ് സംഭരണം നടത്തിയത്. 


ഇതാദ്യമായാണ് പഞ്ചാബിൽ മുഴുവൻ തുകയും അക്കൌണ്ടുകളിലേക്ക് കേന്ദ്ര സർക്കാർ നൽകുന്നത്. ഇത്തവണ വളരെ കാര്യക്ഷമമായാണ് പഞ്ചാബിലെ എല്ലാ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ നടപ്പാക്കിയത്.


ALSO READ:Covid Vaccination: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും


പഞ്ചാബിന് പുറമെ ഹരിയാന, ഉത്തർപ്രദേശ്, ചണ്ഡിഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഗോതമ്പ് സംഭരിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. പഞ്ചാബിൽ നിന്ന് മാത്രം സംഭരിച്ച 114.76 മെട്രിക് ടൺ ഗോതമ്പ് ആകെ സംഭരിച്ചതിന്റെ 39.23 ശതമാനം വരുന്നുണ്ട്. ഹരിയാനയിൽ മംാത്രം 80.55 മെട്രിക് ടണ്ണും മദ്ധ്യപ്രദേശിൽ നിന്നും 73.76 മെട്രിക് ടണ്ണും ഗോതമ്പ് സംഭരിച്ചു


ALSO READ: Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി


ഹരിയാനയിലെ കർഷകർക്ക് 9268.24 കോടി രൂപയാണ് ഗോതമ്പ് സംഭരിച്ച ഇനത്തിൽ ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്തത്. ഇടനിലക്കാരെ ഒഴിവാക്കാനാണ് സർക്കാർ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ കർഷകർക്ക് പണം നൽകി തുടങ്ങിയത്. പഞ്ചാബിലെ കർഷകരെ കൂട്ടുപിടിച്ച് കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് കർഷകരുടെ ക്ഷേമം മുൻനിർത്തി സർക്കാരിന്റെ സമയബന്ധിത നടപടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക