ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ (Covid Vaccine) വിതരണത്തിൽ ലോകാരോ​ഗ്യസംഘടനയുടെ (WHO) അഭിനന്ദനം ഏറ്റുവാങ്ങി ഇന്ത്യ (India). രാജ്യത്തെ ആകെ കോവിഡ് വാക്സിനേഷൻ (Vaccination) 75 കോടി കടന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോ​ഗ്യസംഘടന ഇന്ത്യയെ പ്രശംസിച്ചത്. ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ് ആണ് കോവിഡ് വാക്സിൻ വിതരണത്തിൽ ഇന്ത്യയെ അഭിനന്ദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ആദ്യത്തെ 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ 85 ദിവസമെടുത്തപ്പോള്‍, ഇന്ത്യ വെറും 13 ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 65 കോടിയില്‍ നിന്ന് 75 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നുവെന്ന് ഡോ.പൂനം ഖേത്രപാല്‍ ട്വീറ്റ് ചെയ്തു. 75,22,38,324 പേർ രാജ്യത്ത് ഇതുവരെ വാക്സിൻ (Covid Vaccine) സ്വീകരിച്ചിട്ടുണ്ട്.



 


Also Read: India Covid Update: രാജ്യത്ത് 25,404 പുതിയ കോവിഡ് രോ​ഗികൾ, മരണം 339


ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ മുതിർന്നവർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും ലഭിച്ച പശ്ചാത്തലത്തിലാണ് WHO അം​ഗീകാരവും രാജ്യത്തെ തേടിയെത്തിയത്. സിക്കിം, ഹിമാചൽ പ്രദേശ്, ​ഗോവ, Dadra and Nagar Haveli, Ladakh and Lakshadweep എന്നിവിടങ്ങളിലാണ് 18 വയസിന് മുകളിലുള്ള എല്ലാവരും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചത്. 


Also Read: COVID Vaccine ഇന്ത്യയിൽ നിന്നെടുത്തവർക്ക് Al Hosn ആപ്ലിക്കേഷനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം? ചെയ്യേണ്ടത് ഇത്രമാത്രം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് 75 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത നിര്‍ണായക നേട്ടത്തെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു. 


Also Read: Covishield വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മുതൽ 8 ആഴ്ചയായി നീട്ടി


കഴിഞ്ഞ 24 മണിക്കൂറിൽ 25,404 പേർക്ക് രാജ്യത്ത് കോവിഡ് (Covid 19) ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 3,32,89,579 ആയി. 339 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ (Covid Death) എണ്ണം 4,43,213 എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗമുക്തി (Recovery) നേടിയത് 37,127 പേരാണ്. 3,24,84,159 പേരാണ് ആകെ കോവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 3,62,207 ആക്ടീവ് കേസുകളുണ്ട് (Active Cases) രാജ്യത്ത്. 24 മണിക്കൂറിനുള്ളിൽ 78,66,950 പേർക്ക് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.